Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.​ഐ വെടിയേറ്റ്​...

എസ്​.​ഐ വെടിയേറ്റ്​ മരിച്ച സംഭവത്തിനു പിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകളെന്ന് പൊലീസ്

text_fields
bookmark_border
gun-shot-150919.jpg
cancel

മാർത്താണ്ഡം (കന്യാകുമാരി): കേരള-തമിഴ്​നാട്​ അതിർത്തിയിൽ തമിഴ്​നാട്​ എസ്​.​ഐ വെടിയേറ്റ്​ മരിച്ച സംഭവത്തിൽ തീവ ്രസ്വഭാവമുള്ള സംഘടനകളെന്ന് പൊലീസ്. സംശയമുള്ളവരുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസ് പുറത്തുവിട്ടു. കൊലക്കേസ് പ്രതി രാജ് കുമാറിന്‍റെ നേതൃത്വത്തിലെ രണ്ടംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നാണ് പൊലീസ് േനരത്തെ പറഞ്ഞിരുന്നത്.

അതിർത്തിയിൽനിന്ന്​ ഒരു കിലോമീറ്റർ അകലെയുള്ള മാർക്കറ്റ്​ റോഡ്​ ചെക്​പോസ്​റ്റിൽ ബുധനാഴ്ച രാത്രി 10ഒാടെയായിരുന്നു സംഭവം. കളിയിക്കാവിള സ്​റ്റേഷനിലെ സ്​പെഷൽ സബ് ഇൻസ്​പെക്ടർ മാർത്താണ്ഡം സ്വദേശി വിത്സനാണ്​ (56) മരിച്ചത്.

പ്രതികൾ കേരളത്തിലേക്ക് കടന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇതേതുടർന്ന് കേരള-തമിഴ്​നാട്​ പൊലീസ്​ സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട് ഡി.ജി.പി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice shot dead
News Summary - sub inspector shot dead in kaliyikavila
Next Story