നിയമസഭ മന്ദിരത്തിലേക്ക് വിദ്യാർഥികളുടെ പഠനയാത്ര
text_fieldsചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ നിയമസഭ മന്ദിരത്തിന് മുന്നിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എക്കൊപ്പം
ചാലക്കുടി: എം.എൽ.എയുടെ ‘ചിറക്’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 50 ഓളം വിദ്യാർഥികൾ നിയമസഭ മന്ദിരത്തിലേക്ക് പഠനയാത്ര നടത്തി.
സ്പീക്കർ എ.എം. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി കെ. രാധാകൃഷ്ണൻ തുടങ്ങിയവരുമായി സനീഷ്കുമാർ ജോസഫ് എം.എൽ.എയോടൊപ്പം എത്തിയ വിദ്യാർഥികൾ ആശയവിനിമയം നടത്തി.
ചാലക്കുടി നിയോജകമണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ചിറക് പദ്ധതിയുടെയും ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബിന്റെയും സഹകരണത്തോടെയാണ് മൂന്ന് ദിവസത്തെ പഠനയാത്ര ഒരുക്കിയത്.
ചാലക്കുടി ഡെൻട്രൽ റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. പി.പി. ശ്രീജിത്ത്, ഷോബി കാണിച്ചായി, സി.ബി. അരുൺ, ബിബിൻ മാണിക്യത്താൻ തുടങ്ങിയവർ നേതൃത്വം നൽകി.

