പൊങ്ങിൻചുവട് ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി
text_fieldsകൊച്ചി: പൊങ്ങിൻചുവട് ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് കൈത്താങ്ങുമായി വേങ്ങൂർ ഗ്രാമപഞ്ചായത്ത്. പട്ടിക വർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസമുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വേങ്ങൂർ ഗ്രാമപഞ്ചായത്ത് മൂന്നര ലക്ഷം രൂപയുടെ വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്ടോപ് അടക്കമുള്ള പഠനോപകരണങ്ങളാണ് വിദ്യാർഥികൾക്കായി നൽകിയത്. പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന നാല് വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. രണ്ട് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 20 വിദ്യാർഥിൾക്ക് പഠനത്തിനുപകരിക്കുന്ന മേശയും കസേരയും നൽകി.
ഒന്നര ലക്ഷം രൂപയുടെ പദ്ധതിയാണിത്. വിദ്യാർഥികൾക്ക് സഹായവും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് മുൻ വർഷങ്ങളിലും വിവിധ പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു. എന്നാൽ മേശയും കസേരയും വിതരണം ചെയ്യുന്നത് ഈ വർഷമാണ്.പൊങ്ങിൻചുവടിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സാധ്യമാകുന്ന കാര്യങ്ങളെല്ലാം പഞ്ചായത്ത് ചെയ്യുമെന്നും വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകിവരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

