വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്
text_fieldsതിരുവനന്തപുരം: ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ പഠന സാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ ്പ്. എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലാണ് പഠന സാമഗ്രികൾ ലഭ്യമാകുയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അ റിയിച്ചു.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ, ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്തകങ്ങൾ, പ്രീ-പ് രൈമറി കുട്ടികൾക്കുള്ള പ്രവർത്തന കാർഡുകൾ, അധ്യാപകർക്കുള്ള കൈപുസ്തകങ്ങൾ, ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നതിനുള്ള റഫറൻസ് പുസ്തകങ്ങൾ, ജീവിത നൈപുണി വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങൾ, അനുബന്ധ വായനക്കുള്ള റഫറൻസ് പുസ്തകങ്ങൾ, ഡി.എൽ.എഡ് പാഠ്യപദ്ധതി, അധ്യാപക വിദ്യാർഥി കൾക്കുള്ള പിന്തുണ സഹായികൾ, വിവിധ ഗവേഷണ റിപ്പോർട്ടുകൾ എന്നിവ വെബ്സൈറ്റിൽ ലഭിക്കും.
കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കോവിഡ്19 വ്യാപനം ഇല്ലാതാക്കുന്നതിനായി നിയന്ത്രിക്കപ്പെട്ട ഗതാഗത സംവിധാനം പുന:സ്ഥാപിച്ചാൽ എല്ലാ പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
