35 ആദിവാസി ഭാഷകളുടെ നില അപകടത്തിലെന്ന് പഠനം
text_fieldsകാസർകോട്: കേരളത്തിലെ 35 ആദിവാസി ഭാഷകളുടെ നില അപകടത്തിലെന്ന് കേന്ദ്ര സര്‍വകലാശാലയിലെ സെൻറര്‍ ഫോര്‍ എന്ഡെയ്ഞ്ചേഡ് ലാംഗ്വേജസ് പഠനം. സമീപഭാവിയില്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുള്ള ഭാഷകളെ സംരക്ഷിക്കാൻ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. യുനെസ്കോയുടെ 2009ലെ അറ്റ്ലസ് ഓഫ് എന്ഡെയ്ഞ്ചേഡ് ലാംഗ്വേജസില്‍ 196 ഇന്ത്യന്‍ ഭാഷകള്‍ ഭീഷണി നേരിടുന്നതായി പറയുന്നു. ഇതില്‍ 80 ശതമാനത്തിലധികം തദ്ദേശീയ ഗോത്ര ഭാഷകളാണ്. കേരളത്തിലെ 35 ആദിവാസി ഭാഷകള്‍ നിലനില്പ് ഭീഷണിയിലാണ്. അടിയന്, എറനാടന്, ചോളനായിക്കന്, എറവല്ലന്, ഹില്‍ പുലയ, ഇരുള, കാടാര്, കാണിക്കാര്‍, കരിമ്പാലന്‍, കാട്ടുനായ്ക്കന്‍, കൊച്ചുവേലന്, ഉള്ളാടന്‍, കൊറഗ, കുടിയ /മേലേകുടി, കുറിച്ച്യ, കുറുമന്, കുറുമ്പര്‍, മലമലസര്‍, മലയരയന്‍, മലക്കുറവന്, മലപ്പണിക്കര്‍, മലപ്പണ്ടാരം, മലസര്‍, മലവേടന്, മലവേട്ടുവന്‍, മലയന്‍, മണ്ണാന്‍, മാവിലന്, മുഡുഗര്‍, മുത്തുവന്‍, പളിയ്യന്, പണിയന്, ഊരാള വേട്ടക്കുറുമന്‍, വയനാട് കാടാര് എന്നിവരുടെ ഭാഷയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
സെൻറര്‍ ഫോര്‍ എന്ഡെയ്ഞ്ചേഡ് ലാംഗ്വേജസിെൻറ നേതൃത്വത്തില്‍ ഇതില്‍ 15 ഭാഷകളുടെ വ്യാകരണ ബുക്ക് തയാറാക്കി. മറ്റു ഭാഷകളുടേതും അവസാന ഘട്ടത്തിലാണെന്ന് ഹെഡ് (ഇന്‍ചാര്‍ജ്) ആൻഡ് കോഓഡിനേറ്റര്‍ ഡോ. തെന്നരസു എസ് പറഞ്ഞു. കുട്ടികള്‍ക്കുള്ള പിക്ചര്‍ ഡിക്ഷനറിയുടെ പ്രവര്‍ത്തനവും നടന്നുവരുന്നുണ്ട്. നേരത്തേ തുളു ഭാഷയില്‍ ഇത്തരത്തില്‍ ഡിക്ഷനറി പുറത്തിറക്കിയിരുന്നു. ആഗോളവത്കരണം, കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം തുടങ്ങിയ കാരണമാണ് പ്രധാനമായും ഭാഷകള്‍ക്ക് വംശനാശം സംഭവിക്കുന്നത്. ദിനോസറുകള്‍ കൂട്ടത്തോടെ വംശനാശം സംഭവിക്കുമ്പോള്‍ ജൈവ വൈവിധ്യങ്ങള്‍ നഷ്ടപ്പെടുന്നതിന് തുല്യമായ നിരക്കില്‍ തന്നെയാണ് ഭാഷകളുടെ വംശനാശ ഭീഷണിയും സാംസ്കാരിക വൈവിധ്യത്തെയും സാമൂഹിക പുനഃസ്ഥാപനത്തെയും പ്രതികൂലമായി ബാധിക്കുന്നത്-അദ്ദേഹം വിശദീകരിച്ചു.
ഡിജിറ്റലൈസ് ചെയ്ത ടെക്സ്റ്റ്, ഓഡിയോ, വിഡിയോ തുടങ്ങി സാര്‍വത്രികമായി സ്വീകാര്യമായ ഫോര്‍മാറ്റുകളില്‍, സ്റ്റാറ്റ്-ഓഫ്-ആര്‍ട്ട് സ്പീച്ച്, ലാംഗ്വേജ് ടെക്നോളജികള്‍ എന്നിവ ഉപയോഗിച്ച് ഫീല്‍ഡ് വര്‍ക്കുകള്‍, ഗവേഷണം, വിശകലനം, ശേഖരണം, വംശനാശ ഭീഷണി നേരിടുന്ന/ ഗോത്ര ഭാഷകളുടെ ഡോക്യുമെേൻറഷന്‍ നടത്തുകയെന്നതാണ് സെൻററിെൻറ പ്രധാന പ്രവര്‍ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

