ആറ്റിൽ കുളിക്കാൻ പോയ വിദ്യാർഥിസംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു
text_fieldsപാലോട്: ആറ്റിൽ കുളിക്കാൻ പോയ നാലംഗ വിദ്യാർഥിസംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. എട്ടാംക്ലാസ് വിദ്യാർഥി വര്‍ക്കല ഇടവ പൊയ്കയില്‍ ശങ്കര്‍ നിവാസില്‍ നിഖിലാണ്(13) മരിച്ചത്. നന്ദിയോട് ചെറ്റച്ചല്‍ ജവഹര്‍ നവോദയാ വിദ്യാലയത്തിൽ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
ഞായറാഴ്ച ഉച്ചക്ക് മൂന്നോടെയാണ് നിഖിലും മൂന്ന് കൂട്ടുകാരും വിദ്യാലയത്തിെൻറ പിന്നിലെ മതില്‍ ചാടിക്കടന്ന് തൊട്ടടുത്തുള്ള വാമനപുരം നദിയുടെ പൊട്ടൻചിറ കടവിൽ കുളിക്കാനിറങ്ങിയത്. നിഖില്‍ ഒഴുക്കിൽപെട്ട് മുങ്ങുന്നത് കണ്ട് ഭയന്ന കൂട്ടുകാര്‍ സ്കൂളിലേക്ക് തിരികെ ഓടി. എന്നാൽ, അപകടവിവരം ഇവർ പുറത്തുപറഞ്ഞില്ല. വൈകീട്ടത്തെ ഹാജർപരിശോധനയിലാണ് നിഖിലിനെ കാണാനില്ലെന്ന വിവരം അധ്യാപകർ അറിയുന്നത്. തുടർന്ന് സമീപസ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയും വിതുര, പാലോട് സ്റ്റേഷനുകളിൽ വിവരം നൽകുകയുമായിരുന്നു. പിന്നീടാണ് നദിയിൽ കുളിക്കാൻ പോയ കാര്യം കൂട്ടുകാരായ കുട്ടികൾ അധ്യാപകരെ അറിയിച്ചത്.
തുടര്‍ന്ന് വിതുര ഫയര്‍ഫോഴ്‌സ് യൂനിറ്റിനെ വിവരമറിയിച്ചു. ഇവരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തില്‍ അർധരാത്രിയോടെ നദിയിൽ വീണ് കിടന്ന മരത്തിെൻറ ശിഖരങ്ങൾക്കിടയിൽ മൃതദേഹം കണ്ടെത്തി. പാലോട് കമ്യൂണിറ്റി ഹെൽത്ത് സെൻറർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരേതനായ സുനിൽകുമാറിെൻറയും രാജിയുടെയും മകനാണ് നിഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
