സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഹോമിയോ പ്രതിേരാധ മരുന്ന് നൽകും
text_fieldsതിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർഥികൾക്കും കോവിഡിനെതിരെയുള്ള ഹോമിേയാ പ്രതിരോധ മരുന്ന് നൽകാൻ തീരുമാനം.
ഇതിെൻറ ഭാഗമായി എല്ലാ ജില്ലകളിലും പ്രതിരോധ മരുന്നിെൻറ കണക്കെടുപ്പ് ആരംഭിച്ചു. ഹോമിയോ ഡി.എം.ഒമാർ വഴിയാണ് അതാത് ജില്ലയിലെ വിവരശേഖരം.
ഇതനുസരിച്ച് ജില്ലകളിലേക്ക് മരുന്നെത്തിക്കും. സംസ്ഥാനത്ത് ഹോമിയോ വിഭാഗത്തിന് കോവിഡ് ചികിത്സക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞയാഴ്ചയാണ്. ആയുഷ് മന്ത്രാലത്തിെൻറ നിർദേശാനുസരണമുള്ള ചികിത്സക്കാണ് അനുമതി. സംസ്ഥാനത്തെ 1070 ഹോമിയോ ഡിസ്പെൻസറികളിലും കോവിഡ് ചികിത്സക്ക് വഴിതുറന്നിട്ടുണ്ട്.

