Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികളുടെ​ യാത്രാ നിരക്കിളവ്​ തുടരുമെന്ന്​ മന്ത്രി

text_fields
bookmark_border
വിദ്യാർഥികളുടെ​ യാത്രാ നിരക്കിളവ്​ തുടരുമെന്ന്​ മന്ത്രി
cancel

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര നിരക്കിൽ മാറ്റമില്ലെന്നും എല്ലാ സ്വകാര്യ ബസുകളിലും 2020 ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്ന പ്രകാരമുള്ള കൺസഷൻ അനുവദിക്കണമെന്നും ഗതാഗതമന്ത്രിയുടെ നിർദേശം. ജൂലൈയിലെ ഉത്തരവനുസരിച്ച് 2.5 കിലോമീറ്ററിന്​ ഒരു രൂപയും 7.5 കി. മീ വരെ രണ്ടു രൂപയും 12.5 കീ. മീ വരെ മൂന്നു രൂപയുമാണ്​ നിരക്ക്​.

സർക്കാർ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ച 10, 12, ഡിഗ്രി അവസാന വർഷം, പോസ്​റ്റ്​ ഗ്രാജ്വേറ്റ്, പ്രഫഷനൽ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർഥികൾക്കാണ് ഇപ്പോൾ കൺസഷൻ ടിക്കറ്റ് ലഭിക്കുന്നത്. വിദ്യാർഥികൾ അവരുടെ വിദ്യാലയങ്ങൾ നൽകുന്ന ഐ.ഡി കൈവശം സൂക്ഷിക്കണം.

സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നിഷേധിക്കുന്നതായി വിവിധയിടങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം തന്നെ പരാതികൾ ഉയർന്നത് സർക്കാറി​െൻറ ശ്രദ്ധയിൽപെട്ടിരുന്നു. തിങ്കളാഴ്ച മുതൽ വിദ്യാർഥികൾക്ക് അർഹതപ്പെട്ട കൺസഷൻ ടിക്കറ്റ് ലഭിക്കുന്നെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടി സ്വീകരിക്കാൻ ഗതാഗത കമീഷണർക്ക് മന്ത്രി നിർദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story