Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യത്തിൽ...

ജാമ്യത്തിൽ പുറത്തിറങ്ങി പ്രതി; പാതിരാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് മെഡിക്കൽ കോളജ് വിദ്യാർഥികൾ

text_fields
bookmark_border
ജാമ്യത്തിൽ പുറത്തിറങ്ങി പ്രതി; പാതിരാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് മെഡിക്കൽ കോളജ് വിദ്യാർഥികൾ
cancel
camera_alt

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് അനാസ്ഥ ആരോപിച്ച് മെഡിക്കൽ കോളജ് വിദ്യാർഥികൾ സ്റ്റേഷൻ ഉപരോധിക്കുന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ചി​ത്രം​ ​മോ​ർ​ഫ് ​ചെ​യ്ത് ​പ്ര​ച​രി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ​പ്ര​തി​യെ​ ​സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​ണ് ​ആ​രോ​പി​ച്ച് ​പാതിരാത്രി മെ​ഡി​ക്ക​ൽ​ ​കോ​ളജ് വിദ്യാർഥികളുടെ സ്റ്റേഷൻ ഉപരോധം. സഹപാഠികളുടെ മോ​ർ​ഫ് ​ചെ​യ്ത ചിത്രങ്ങൾ ​അ​ശ്ലീ​ല​ ​കു​റി​പ്പു​ക​ളോ​ടെ​ ​സ​മൂ​ഹ​​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ഥി​യാ​യ​ ​പ്ര​തി​ക്ക് ​ജാ​മ്യം​ ​കി​ട്ടാ​ൻ​ ​കാ​ര​ണം​ ​പൊ​ലീ​സി​ന്റെ​ ​അ​നാ​സ്ഥ​യെ​ന്ന് ​ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബുധനാഴ്ച അർധരാത്രിയോടെ മെഡിക്കൽ കോളജ് സ്‌​റ്റേ​ഷ​ന് ​മു​ന്നി​ൽ തുടങ്ങിയ വിദ്യാർഥികളുടെ​ ​പ്ര​തി​ഷേ​ധം ഒരു മണിക്കൂറിലേറെ നീണ്ടു. ​ഒ​ടു​വി​ൽ​ ​എ​ല്ലാ​ ​പ​രാ​തി​ക​ളി​ലും​ ​വ്യ​ത്യ​സ്ത​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് അന്വേഷണം നടത്താമെന്ന് ​പൊ​ലീ​സ് ​സ​മ്മ​തി​ച്ച​തി​നെ​ ​തു​ട​ർ​ന്നാണ് ഉപരോധം അ​വ​സാ​നി​പ്പി​ച്ചത്.

​ഒ​രു​ ​പെ​ൺ​കു​ട്ടി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ ​കഴിഞ്ഞ ദിവസം​ ​വ​യ​നാ​ട് ​സ്വ​ദേ​ശിയായ​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർഥി​ ​എബേ​ൽ​ ​അ​ഗ​സ്റ്റി​നെ​ ​അ​റ​സ്റ്റ് ചെ​യ്തിരുന്നു.​ പ്രതി ​ഫോ​ണി​ൽ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ചി​ത്രം​ ​പ​ക​ർ​ത്തി​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​പ​തി​വാ​യ​തോ​ടെ​യാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ 13​ ​സീ​നി​യ​ർ​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ഇത്തരത്തിൽ ​പ്ര​ച​രി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​സ്റ്റോ​റി​ക​ളി​ൽ​ ​നി​ന്ന് ​എ​ടു​ത്ത​ ​ഫോ​ട്ടോ​ക​ളാ​ണ് ​മോ​ർ​ഫ് ​ചെ​യ്ത് ​പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​

ചൊ​വ്വാ​ഴ്ച​ ​ര​ണ്ട് ​പെ​ൺ​കു​ട്ടി​കൾ ആദ്യം പരാതി നൽകിയെങ്കിലും ഒ​രെണ്ണത്തിൽ മാത്രമാണ് ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തത്.​ ​പിന്നീട് പ്രതിയെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.​ ​ജാ​മ്യം​ ​ല​ഭി​ച്ചെ​ന്ന് ​അ​റി​ഞ്ഞ്​ ​ഏ​ഴ് ​പെ​ൺ​കു​ട്ടി​ക​ൾ കൂടി​ ​പ​രാ​തി​യു​മാ​യി​ ​സ്‌​റ്റേ​ഷ​നി​ൽ എ​ത്തി. ​എ​ന്നാ​ൽ​, ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ടാ​നോ​ ​കു​ട്ടി​ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ക്കാ​നോ ​പൊ​ലീ​സ്​ തയാറായി​ല്ലെ​ന്ന് ​വി​ദ്യാ​ർ​ഥിക​ൾ​ ​ആ​രോ​പിക്കുന്നു. ​നി​സ്സാ​ര​ ​വ​കു​പ്പു​ക​ൾ​ ​ചേ​ർ​ത്ത് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​താ​ണ് ​ജാ​മ്യം​ ​ല​ഭി​ക്കാ​ൻ​ ​ഇ​ട​യാ​ക്കി​യ​തെ​ന്ന് ​വിദ്യാഥികൾ ചൂണ്ടിക്കാട്ടി.

എന്നാൽ, പ​രാ​തി​ക​ൾ​ക്ക് ​ഒ​രേ​ ​സ്വ​ഭാ​വ​മാ​ണെ​ന്നും​ ​വ്യ​ത്യ​സ്ത​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​പൊ​ലീ​സ് ​നി​ല​പാടെടുത്തു.​ ​ഒ​റ്റ​ ​കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ​ ​ഒ​രു​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രാ​മെ​ന്നും​ ​മ​റ്റ് ​പ​രാ​തി​ക​ൾ​ ​കൂ​ടി​ ​ഇ​തോ​ടൊ​പ്പം​ ​ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും പൊലീസ് പരാതിക്കാരെ​ ​അ​റി​യി​ച്ചു.

ഏ​ഴ് ​പ​രാ​തി​ക​ളി​ലും​ ​വ്യ​ത്യ​സ്ത​ ​എ​ഫ്.​ഐ.​ആ​ർ​ ​രജിസ്റ്റർ ചെയ്ത് ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ്​ ​വി​ദ്യാ​ർഥി​കൾ സ്റ്റേഷൻ ഉപരോധിച്ചത്.​ ​​എ​ന്നാ​ൽ,​ ​രാ​ത്രി​യാ​യ​തി​നാ​ൽ​ ​പ​രാ​തി​ ​സ്വീ​ക​രി​ക്കാ​നും​ ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ടാ​നു​മാ​കി​ല്ലെ​ന്ന​ ​നി​ല​പാ​ട് ​പൊ​ലീ​സ് ​തു​ട​ർ​ന്ന​തോ​ടെ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​യു​മാ​യി​ ​സ്‌​റ്റേ​ഷ​നു മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു.

അതിനിടെ, പ്ര​തി​ഷേ​ധി​ക്കു​ന്ന​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​ ​ദൃ​ശ്യം​ ​പ​ക​ർ​ത്തി​യ​തോ​ടെ​ ​പൊ​ലീ​സും​ ​വി​ദ്യാ​ർ​ഥി​ക​ളും​ ​ത​മ്മി​ൽ​ ​വാ​ക്കേ​റ്റ​മു​ണ്ടാ​യി.​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​പ്ര​തി​ക്കെ​തി​രെ​ ​കൂ​ടു​ത​ൽ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​ ​കേ​സെ​ടു​ക്ക​ണ​മെ​ന്നും​ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള ​വി​ദ്യാ​ർഥി​ ​സം​ഘ​ട​ന​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationCyber CrimeThiruvananthapuram Medical CollegeMBBS studentStudents' Protest
News Summary - Students Stage Midnight Police Protest
Next Story