Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടമ്പകൾ താണ്ടി...

കടമ്പകൾ താണ്ടി ഉത്തരാഖണ്ഡിൽനിന്ന്​ വിദ്യാർഥികൾ വയനാട്ടിൽ തിരിച്ചെത്തി

text_fields
bookmark_border
wayanad-nainital
cancel
camera_alt??????????????????? ????????? ????????????? ???????????

വൈത്തിരി (വയനാട്​): മൈഗ്രെഷൻ പഠനവുമായി ബന്ധപ്പെട്ട്​ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ പോയ പൂക്കോട് ജവാഹർ നവോദയ സ്‌കൂളിലെ വിദ്യാർഥികൾ തിരിച്ചെത്തി. 20 വിദ്യാർഥികളും മൂന്ന്​ അധ്യാപകരുമാണ് ഞായറാഴ്​ച വൈകീട്ട് മൂന്നരയോടെ ബസ്​ മാർഗം  എത്തിച്ചേർന്നത്. 

മെയ് ആറിന്​ രാവിലെ നൈനിറ്റാളിൽനിന്ന്​ പുറപ്പെട്ട്​ ഏഴിന്​ വൈകിട്ട് മധ്യപ്രദേശിലെ സിയോനി എന്ന സ്ഥലത്തെത്തി അവിടെ തങ്ങി.  നൈനിറ്റാളിൽനിന്ന്​ പൂക്കോട് വന്നുപഠിക്കുന്ന 21 വിദ്യാർഥികളുമായി പോയ ബസ്​ സിയോനിയിലെത്തി. പൂക്കോട്ടുനിന്ന്​ പുറപ്പെട്ട കുട്ടികളെ അവിടെ ഇറക്കുകയും പൂക്കോട്ടുള്ള കുട്ടികളെ അതേ ബസിൽ കയറ്റി വരികയുമായിരുന്നു. 

ലോക്​ഡൗൺ കാരണം പലയിടത്തും കർശന പരിശോധനയുണ്ടായിരുന്നു. റെഡ് സോണും ഹോട്സ്പോട്ടുമുള്ള സ്ഥലങ്ങളിൽ കടക്കാതെ പല വഴികളിലൂടെമായിരുന്നു യാത്രയെന്ന് കൂടെ പോയ അധ്യാപകരിലൊരാളായ അമൽ പറഞ്ഞു. 

വരുന്ന വഴികളിലുള്ള നവോദയ സ്‌കൂളുകളിലായിരുന്നു താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. ഒരു വർഷം മുമ്പാണ് പൂക്കോട്ടുനിന്ന്​  21 കുട്ടികൾ നൈനിറ്റാളിലേക്കും 21 കുട്ടികൾ അവിടെനിന്ന്​ പൂക്കോടേക്കും വന്നത്. ഇതിൽ ഒരു വിദ്യാർത്ഥി സുഖമില്ലാത്തതുകാരണം നേരത്തെ തിരിച്ചുവന്നിരുന്നു. എട്ടു ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് ഞായറാഴ്​ച എത്തിച്ചേർന്നത്. ബിജു, നാഥുറാം വർമ്മ  എന്നീ അധ്യാപകരും കൂടെ പോയിരുന്നു.

വിദ്യാർഥികൾ സുരക്ഷിതരായി എത്തുകയും അതോടൊപ്പം നൈനിറ്റാളിലെ കുട്ടികൾ അവിടെ എത്തുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അരവിന്ദാക്ഷൻ പറഞ്ഞു.  കുട്ടികളെ സ്‌കൂൾ ഹോസ്​റ്റലിൽ ക്വാറ​ൈൻറനിൽ ആക്കിയിരിക്കുകയാണ്. രക്ഷതാക്കൾക്കും കുട്ടികളെ കാണാൻ കഴിഞ്ഞില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newscovidlock downnavodaya studentsnainital
News Summary - students reached back in wayanad from utharakhad
Next Story