കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ കൊച്ചിയിൽ 29 കുട്ടികൾക്ക് പത്താ ം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്തതിന് സ്കൂൾ അധികൃതർക്കെതിെര വഞ്ചനക്കുറ്റം ചുമ ത്തി ക്രിമിനൽ കേസെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി. സുരേഷ് നിർദേശിച്ചു.
സി.ബി.എസ്.ഇ അംഗീകാരം നേടാതെ ഇത്രയും കുട്ടികളെയും കുടുംബങ്ങളെയും വഞ്ചിച്ച് അനധികൃതമായി സ്ഥാപനം നടത്തിയതിന് നടപടി സ്വീകരിക്കണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയാ കേസെടുത്തത്.
അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ല കലക്ടർ, ജില്ല ശിശു സംരക്ഷണ ഓഫിസർ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മേഖല ഓഫിസർമാർ എന്നിവരോടും റിപ്പോർട്ട് തേടി.
ഒമ്പതാം ക്ലാസിൽ കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യണമെന്നാണ് സി.ബി.എസ്.ഇ വ്യവസ്ഥ. എന്നാൽ, കൊച്ചി തോപ്പുംപടി മൂലങ്കുഴി അരൂജാസ് സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ രജിസ്റ്റർ ചെയ്തില്ല. ഒമ്പതിൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനാവില്ല. സ്കൂൾ അധികൃതരുടെ നടപടി വിദ്യാഭ്യാസാവകാശ ലംഘനമാണ്. കുട്ടികൾക്ക് അപരിഹാര്യമായ നഷ്ടവും കടുത്ത മാനസികപ്രയാസവും വരുത്തിയെന്നും കമീഷൻ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
