അഡ്മിനിസ്ട്രേഷെൻറ ഏകാധിപത്യ നയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ വിദ്യാർഥികൾ; അലയടിച്ച് പ്രതിഷേധം
text_fieldsകൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷെൻറ ജനവിരുദ്ധ, ഏകാധിപത്യ നയങ്ങൾക്കെതിരെ 'കൊറോണക്കാലത്ത് വിദ്യാർഥിവിപ്ലവം വീട്ടുപടിക്കൽ' പ്രമേയത്തിൽ ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ (എൽ.എസ്.എ) ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
നിലവിെല അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിെൻറ ജനദ്രോഹനയങ്ങളാണ് ദ്വീപ് ജനതയെ ഈ മഹാമാരിയുടെ കാലത്തും സമരത്തിലേക്ക് നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ ജനോപകാരപ്രദ ഇടപെടലുകളായിരുന്നു ഒരുകോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാതെ ലക്ഷദ്വീപിനെ ലോകത്തിന് മാതൃകയാക്കിയത്.
എന്നാൽ, അദ്ദേഹത്തിെൻറ മരണശേഷം എത്തിയ പുതിയ അഡ്മിനിസ്ട്രേറ്റർ ജനപ്രതിനിധികളുടെ എതിർപ്പുകൾ മാനിക്കാതെ ക്വാറൻറീനടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ എടുത്തുമാറ്റി. കോവിഡിനെ ചെറുക്കാൻ ഒരുസൗകര്യവും ഏർപ്പെടുത്താതെവന്നതോടെ കോവിഡ് വർധിക്കുന്ന സാഹചര്യമുണ്ടായെന്നും അവർ ചൂണ്ടിക്കാട്ടി.
വിജയം കാണുംവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എൽ.എസ്.എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് അനീസ് അറിയിച്ചു. ഇതിനെ പിന്തുണച്ച് ലക്ഷദ്വീപ് എം.പി ഉൾെപ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നു. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കോയ അറഫ മിറാജ് ലോക്ഡൗൺ കഴിഞ്ഞാൽ ഈ ആവശ്യം ഉന്നയിച്ച് സമരത്തിനിറങ്ങുമെന്ന് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.