വിദ്യാർഥിയുടെ മുടി മുറിച്ച കേസ്: പ്രധാനാധ്യാപികക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: സ്കൂൾ അസംബ്ലിയിൽ പട്ടികവർഗ വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാനാധ്യാപികക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. അച്ചടക്കബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ദുരുദ്ദേശ്യപരമല്ലാതെ നടത്തിയ പ്രവൃത്തിയാണ് ഇതെന്ന് വിലയിരുത്തിയാണ് കാസർകോട് കോട്ടമല എം.ജി.എം യു.പി സ്കൂൾ പ്രധാനാധ്യാപിക ഷേർളി ജോസഫിന് ജസ്റ്റിസ് കെ. ബാബു ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജനുവരി 27ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ ലക്ഷം രൂപ ബോണ്ടിന്‍റെയും തുല്യ തുകയുടെ ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം നൽകണമെന്നുമാണ് ഉത്തരവ്. ഒക്ടോബർ 19നുണ്ടായ സംഭവത്തിൽ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി /പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തത്.
പട്ടികവിഭാഗ പീഡന നിരോധന നിയമം ബാധകമല്ലെങ്കിലും ബാലനീതി നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമെന്ന് വിലയിരുത്തി സെഷൻസ് കോടതി മുൻകൂർജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

