ബോട്ടും വള്ളവും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: മന്ത്രി വാസവന് നേരെ നാട്ടുകാരുടെ പ്രതിഷേധം
text_fieldsകോട്ടയം: സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ച സംഭവത്തിൽ മന്ത്രി വി.എൻ വാസവന് നേരെ നാട്ടുകാരുടെ പ്രതിഷേധം. കുമരകം കരിമഠത്തിൽ മരിച്ച വിദ്യാർഥിനിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ നാട്ടുകാർ പ്രതിഷേധിച്ചത്.
150 വീടുകളുള്ള പ്രദേശത്ത് പുറംലോകവുമായി ബന്ധപ്പെടാൻ റോഡില്ല. റോഡ് വേണമെന്ന ദീർഘകാലമായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. 12കാരിയുടെ അപകട മരണത്തോടെ ഈ ആവശ്യം ശക്തമായി. സ്ഥലം എം.എൽ.എയാണ് വി.എൻ വാസവൻ.
ഇന്നലെ രാവിലെയാണ് കോലടിച്ചിറ വാഴപറമ്പിൽ രതീഷിന്‍റെ മകൾ അനശ്വര(12) യും കുടുംബവും യാത്ര ചെയ്ത വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ അനശ്വര വെള്ളിത്തിലേക്ക് തെറിച്ചുവീണു. അപകട സമയത്ത് സഹോദരി ദിയയും മാതാവ് രേഷ്മയും വള്ളത്തിൽ ഉണ്ടായിരുന്നു.
യന്ത്രം ഘടിപ്പിച്ച വള്ളം മുത്തച്ഛൻ മോഹനനാണ് നിയന്ത്രിച്ചിരുന്നത്. കുടവെച്ചൂർ സെന്‍റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

