Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികളുടെ ​േഡറ്റ:...

വിദ്യാർഥികളുടെ ​േഡറ്റ: ഭാവിയിൽ തിരിച്ചടിയാകുമെന്ന്​ ആശങ്ക

text_fields
bookmark_border
school students
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്കൂ​ൾ​കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ. സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ർ​ട്ട​ലി​ൽ നേ​രി​ട്ട്​ അ​പ്​​ലോ​ഡ്​ ചെ​യ്യാ​നാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്. സ്കൂ​ളു​ക​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളി​ൽ വ​രു​ന്ന പി​ഴ​വ്​ ഭാ​വി​യി​ൽ സം​സ്ഥാ​ന​ത്തി​ന്​ ത​ന്നെ തി​രി​ച്ച​ടി​യാ​യി മാ​റു​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

വി​ദ്യാ​ർ​ഥി​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ന്ന്​ മു​ത​ൽ പ​ത്ത്​ വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ 20 ഇ​നം വി​വ​ര​ങ്ങ​ൾ സ​മ്പൂ​ർ​ണ പോ​ർ​ട്ട​ൽ വ​ഴി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്​ 65 ഇ​നം വി​വ​ര​ങ്ങ​ളാ​ണ്. സ​മ്പൂ​ർ​ണ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്​ പു​റ​മെ​യു​ള്ള 45 ഇ​നം വി​വ​ര​ങ്ങ​ൾ സ്കൂ​ളു​ക​ളോ​ട്​ നേ​രി​ട്ട്​ യു​ഡൈ​സ്​ പോ​ർ​ട്ട​ലി​ൽ ചേ​ർ​ക്കാ​നാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ, ബ​ജ​റ്റ്​ വി​ഹി​തം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ കേ​ന്ദ്ര നി​ല​പാ​ട്. വി​വി​ധ സ്​​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യും ശേ​ഖ​രി​ക്കു​ന്ന ​േഡ​റ്റ വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തി​യേ​ക്കും. ഇ​തി​നു​ള്ള വി​വ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​തെ നേ​രി​ട്ട്​ സ്കൂ​ളു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ലേ​ക്ക്​ ന​ൽ​കു​ന്ന​തി​ലെ അ​പ​ക​ടം വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ തി​രി​ച്ച​റി​യാ​തെ​പോ​യി.

സ​മ്പൂ​ർ​ണ​യി​ലു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക്​ പു​റ​മെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ സ​മ്പൂ​ർ​ണ​യി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​ൻ സ്കൂ​ളു​ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട വി​വ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ ന​ൽ​കു​ന്ന രീ​തി​യു​മാ​ണ്​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ്കൂ​ൾ​ത​ല​ത്തി​ലേ​ക്ക്​ കൈ​മാ​റു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തും നി​ശ്ച​യി​ച്ച രീ​തി ത​കി​ടം മ​റി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗം അ​ഡ്​​മി​ഷ​ൻ സെ​ല്ലി​ൽ നി​ന്ന്​ സ​മ്പൂ​ർ​ണ വ​ഴി ശേ​ഖ​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​മ്പൂ​ർ​ണ​യി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ത്തും ന​ൽ​കി​യി​രു​ന്നു.

ആ​ഗ​സ്റ്റി​ന​കം വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ 23ന്​ ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

സ​മ്പൂ​ർ​ണ​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തും കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യ അ​ധി​ക വി​വ​ര​ങ്ങ​ൾ യു​ഡൈ​സി​ലേ​ക്ക്​ ശേ​ഖ​രി​ച്ച്​ ന​ൽ​കാ​ൻ മ​ന്ത്രി​ത​ന്നെ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Students' data
News Summary - Students' data: Concerned that there will be a setback in the future
Next Story