Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ അടിപ്പിക്കും, പേടിച്ചാണ് ഞങ്ങൾ ഒന്നും പറയാത്തത്': നിതിന്‍റെ മരണത്തിൽ ഡോ. റാമിനെതിരെ വിദ്യാർഥികൾ

text_fields
bookmark_border
ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ അടിപ്പിക്കും, പേടിച്ചാണ് ഞങ്ങൾ ഒന്നും പറയാത്തത്: നിതിന്‍റെ മരണത്തിൽ ഡോ. റാമിനെതിരെ വിദ്യാർഥികൾ
cancel

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജിൽ നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോളജ് വിദ്യാർഥികൾ. ഡോ. റാം ജാതീയ മായി ആക്ഷേപിക്കുകയും ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവാണെന്നും ഇതിന്‍റെ പേരിൽ നേരത്തെ വകുപ്പു തല നടപടിക്ക് വിധേനായിട്ടുണ്ടെന്നും പോടിച്ചിട്ടാണ് ആരും പ്രതികരിക്കാതിരുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. തലയിൽ അടിക്കും, ചെവിയിൽ പിടിക്കും, ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ അടിപ്പിക്കും, ചെറുതായിട്ട് അടിച്ചാൽ അത് പോരെന്ന് പറഞ്ഞ് ശക്തമായി അടിപ്പിക്കും... ഇങ്ങനെ നീളുന്ന ഡോ. റാമിനെതിരെ വിദ്യാർഥികൾ നിരത്തുന്ന ആരോപണങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന വിദ്യാഥികൾ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ അധ്യാപകനിൽനിന്ന് കഴിഞ്ഞ കാലങ്ങളിൽ നേരിട്ട പീഡനങ്ങൾ എണ്ണി എണ്ണിപ്പറയുകയായിരുന്നു.

'പേടിച്ചിട്ടാണ് ഞങ്ങൾ ഇതുവരെ ഒന്നും പറയാതിരുന്നത്. ട്രോമയാണോ, ആങ്സൈറ്റിയാണോ, ഡിപ്രഷനാണോ ഏത് സ്റ്റേജിലൂടെയാണ് കടന്ന് പോകുന്നതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഞങ്ങൾ. എന്തെങ്കിലും പ്രതികരിച്ചാൽ വകുപ്പ് മേധാവിക്ക് ഞങ്ങളെ പരീക്ഷയിൽ പരാജയപ്പെടുത്താൻ സാധിക്കും. ഡോ. റാമിനെക്കുറിച്ച് നേരത്തെ ഡീനിന് പരാതി കൊടുത്തിട്ടുണ്ട്'. അവസാന വിദ്യാർഥി നയന പറഞ്ഞു. ബോഡി ഷെയിമിങ് നടത്താറുണ്ടെന്നും പേരന്‍റ്സ് മീറ്റിങിന് എത്തിയ രക്ഷിതാക്കളോട് മോശമായി പെരുമാറിയിരുന്നുവെന്നും നയന പറഞ്ഞു. ആൻസർപേപ്പർചുരുട്ടിയെറിഞ്ഞും വൈവ പൂർത്തിയാക്കില്ല, ഇന്റേണൽ എക്സാം പാസാകില്ല എന്നെല്ലാം പറഞ്ഞു തങ്ങളെ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ പരീക്ഷ മുടങ്ങും. നേരത്തെ പലരെയും ഇത്തരത്തിൽ പരാജയപ്പെടുത്തിയിട്ടുണ്ട്. അത് പോടിച്ചിട്ടാണ് ആരും പ്രതികരിക്കാതിരുന്നതെന്നും നയന പറഞ്ഞു.

നേരത്തെ രക്ഷിതാക്കൾ ആരോഗ്യ സർവകലാശാലയിൽ നൽകിയ പരാതിയിൽ ഡോ. റാമിനെ രണ്ടു മാസം സസ്പെന്‍റ് ചെയ്തിരുന്നുവെന്നും നയന കൂട്ടിച്ചേർത്തു. മരിച്ച ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിന് നീതി ലഭിക്കണമെന്നും വകുപ്പു മേധാവിക്കെതിരെയുള്ള പരാതികളിൽ നടപടി എടുക്കണമെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ജാതീയവും മാനസികയും ശാരീരികവുമായ പീഡനങ്ങൾ അവനാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അവസാന വർഷ വിദ്യാർഥികൾ പ്രിതിഷേധിക്കുന്നത്. നിതിന് ലഭിക്കണംവിദ്യാർഥി പ്രതിനിധികൾ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students against Dr. Ram in Nitin's death
Next Story