Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയലിൽ കുളിക്കാൻ പോയ...

വയലിൽ കുളിക്കാൻ പോയ വിദ്യാർഥി മുങ്ങി മരിച്ചു

text_fields
bookmark_border
വയലിൽ കുളിക്കാൻ പോയ വിദ്യാർഥി മുങ്ങി മരിച്ചു
cancel

തിരൂരങ്ങാടി: വീടിനടുത്ത വയലിൽ കുളിക്കാൻ പോയ വിദ്യാർഥി മുങ്ങി മരിച്ചു. ചെമ്മാട് കുംഭംകടവ് സ്വദേശി കുംഭംകടവത്ത് ജാഫറിന്റെ മകൻ മുഹമ്മദ് ആദിൽ (12) ആണ് മരിച്ചത്. തിങ്കളാഴ്​ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.

കുട്ടികളുമൊത്ത് വയലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തിൽ കാണാതായതോടെ മറ്റുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കുളം ഗവ. ഹൈസ്കൂൾ 7 ക്ലാസ് വിദ്യാർത്ഥിയാണ്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കോവിഡ്‌ ടെസ്റ്റിന് ശേഷം കൈപ്പുറത്താഴം പള്ളിയിൽ ഖബറടക്കും.

മാതാവ്: സൈഫുന്നീസ-സഹോദരങ്ങൾ : മുഹമ്മദ് ജവാദ്, ഫാത്തിമ ജെസ്ന, ഫാത്തിമ ഹന്നത്ത്, മുഹമ്മദ് അനസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death keralaMalappuram News
Next Story