Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണെണ്ണ വിളക്ക് കൊണ്ട് ഗ്യാസ് അടുപ്പിൽ തീ കത്തിക്കാൻ ശ്രമിക്കവെ പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു

text_fields
bookmark_border
student who tried to light a fire in a gas stove with a kerosene lamp died of burns
cancel
camera_alt

ഷിജിൽ

വെള്ളരിക്കുണ്ട്: ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് ഗുരുതര പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. വെസ്റ്റ്‌ എളേരി പറമ്പ ആലത്തടിയിലെ സുശീലയുടെ മകൻ ഷിജിൽ (15) ആണ് മരിച്ചത്. വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഷിജിലന് പൊള്ളലേറ്റത്. രാവിലെ അമ്മ സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം. ഗ്യാസ് അടുപ്പ് തുറന്ന ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് തീ കത്തിക്കാൻ ശ്രമിക്കവേ മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും ഷിജിലിന്‍റെ ദേഹത്തും മറിയുകയായിരുന്നു.

ഗുരുതര പൊള്ളലേറ്റ ഷിജിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. സഹോദരി അർഷ പരവനടുക്കം എം.ആർ. എസ് സ്കൂൾ വിദ്യാർത്ഥിനിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story