സ്വാശ്രയം: സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ കമീഷന്‍ പരിഗണനയില്‍
text_fieldsതിരുവനന്തപുരം: സ്വാശ്രയമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്ന ജസ്റ്റിസ് ദിനേശന്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ കമീഷന്‍ രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു.
കമീഷന് സ്റ്റാറ്റ്യൂട്ടറി അധികാരം നല്‍കണമോ എന്നും ആലോചിക്കുമെന്ന് വി.ഡി. സതീശന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി. അടുത്ത അധ്യയനവര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥും അറിയിച്ചു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് കുടിശ്ശികയുള്ള 500 കോടി ഒരാഴ്ചക്കകം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി കെ.ടി. ജലീല്‍ എം. രാജഗോപാലന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി. തൊഴിലുറപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ വേതനം ഉടന്‍ കേന്ദ്രം പ്രഖ്യാപിക്കും. നഗരപ്രദേശങ്ങളില്‍ നടപ്പാക്കിയ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഇതിനായി നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
