ഓടുന്നതിനിടെ സ്കൂൾ വാനിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥികൾക്ക് പരിക്ക്
text_fieldsപൊൻകുന്നം: ഓടുന്നതിനിടെ സ്കൂൾ വാനിെൻറ പിൻവാതിലിലൂടെ വിദ്യാർഥികൾ റോഡിലേക്ക് തെറിച്ചുവീണു. പൊൻകുന്നത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോബിറ്റ് ജിയോ, ആറാം ക്ലാസ് വിദ്യാർഥിനി ആവണി രാജേന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കുട്ടികൾ റോഡിലേക്ക് തെറിച്ചുവീണത് ഡ്രൈവർ അറിഞ്ഞില്ല. നിർത്താതെ പോയ വാൻ നാട്ടുകാർ ബഹളംെവച്ച് നിർത്തിക്കുകയായിരുന്നു.
കുട്ടികളെയും കയറ്റി പൊൻകുന്നം തോണിപ്പാറ കയറ്റം കയറിവരുമ്പോൾ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ വാനിെൻറ പിൻവാതിൽ അപ്രതീക്ഷിതമായി തുറന്നുപോകുകയും വാനിെൻറ വശങ്ങളിലിരുന്ന കുട്ടികൾ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വിദ്യാർഥികളിൽ ആരുടെയെങ്കിലും കൈ തട്ടി വാനിെൻറ വാതിൽ തുറന്നുപോയതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
സ്ഥിരമായി ഓടിച്ചിരുന്ന ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ താൽക്കാലികമായി നിയമിച്ചിരുന്നയാളാണ് വാൻ ഓടിച്ചിരുന്നത്. സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവ് കൂടിയാണ് അപകടത്തിൽപെട്ട വാനിെൻറ ഡ്രൈവറെന്നും ഇയാൾക്ക് മതിയായ യോഗ്യതയുള്ളതായും പൊലീസ് പറഞ്ഞു. ഗ്രാമീണ റോഡായതിനാലും കയറ്റമായിരുന്നതിനാലും വാനിന് വേഗം കുറവായിരുന്നു. സ്കൂൾ വാൻ ഓടിച്ചിരുന്ന ഡ്രൈവർ തോണിപ്പാറ പുന്നത്താനം വീട്ടിൽ ഷൈനിനെതിരെ (34) അശ്രദ്ധമായി വാഹനം ഓടിച്ചതിനും
വാഹനത്തിലുണ്ടായിരുന്ന ഹെൽപറായ യുവതിക്കെതിരെ വാനിെൻറ വാതിൽ സുരക്ഷിതമായി സംരക്ഷിക്കാതിരുന്നതിനും പൊൻകുന്നം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
