Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥി, അധ്യാപക...

വിദ്യാർഥി, അധ്യാപക സമരങ്ങൾ അടിച്ചമർത്താൻ ആവില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
വിദ്യാർഥി, അധ്യാപക സമരങ്ങൾ അടിച്ചമർത്താൻ ആവില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ
cancel
െകാ​ച്ചി: വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ സ​മ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​നാ​കി​​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​റ​ത്തെ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളും ത​ട​യാ​ൻ ക​ഴി​യി​ല്ല. അ​തേ​സ​മ​യം, നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യാ​ൽ വി​വേ​ച​ന​മി​ല്ലാ​തെ​യും മു​ൻ​വി​ധി​യി​ല്ലാ​തെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും വി​ദ്യാ​ർ​ഥി അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നും സ​മ​വാ​യ​ത്തി​നും വ്യ​ക്ത​മാ​യ ന​യ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. സു​ൽ​ത്താ​ൻ​ബ​ത്തേ​രി ഡോ​ൺ ബോ​സ്​​കോ കോ​ള​ജി​ന്​ നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ൾ​ക്കെ​തി​െ​​ര ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

അ​ക്കാ​ദ​മി​ക ഉ​ന്ന​മ​ന​ത്തി​ന്​ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്​ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ. ഇ​വ​യി​ൽ ചി​ല​തി​ൽ​നി​ന്നു​മാ​ത്ര​മാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ​െച​യ്​​തി​ട്ടു​ള്ള​ത്. എ​ങ്കി​ലും കാ​മ്പ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ​ത​ന്നെ​യാ​ണ്​ സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. കാ​മ്പ​സു​ക​ൾ ​േ​ക​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ കോ​ള​ജ്​ കൗ​ൺ​സി​ൽ, അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​ന, അ​ച്ച​ട​ക്ക സ​മി​തി, റാ​ഗി​ങ്​ വി​രു​ദ്ധ​സ​മി​തി, പ​രാ​തി പ​രി​ഹാ​ര സെ​ൽ, ആ​ഭ്യ​ന്ത​ര സ​മി​തി​ക​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളും പു​റ​ത്തു​നി​ന്നു​ള്ള​വ​രും മാ​ത്ര​മ​ല്ല, മാ​നേ​ജ്​​മ​െൻറി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​രും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ​ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സാ​ജു പീ​റ്റ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 

വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ അ​വ​രു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്. എ​ന്നാ​ൽ, സ​മ​ര​ത്തി​​െൻറ പേ​രി​ൽ പ​രി​ധി​വി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. കാ​മ്പ​സി​ന​ക​ത്തെ അ​തി​ക്ര​മ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​മാ​ണെ​ങ്കി​ലും അ​നി​വാ​ര്യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​പ​ന​ ത​ല​വ​ന്​ പൊ​ലീ​സി​​െൻറ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. കാ​മ്പ​സി​ന​ക​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ സാ​ഹോ​ദ​ര്യ​വും അ​ക്കാ​ദ​മി​ക​മാ​യ ഉ​ന്ന​ത നി​ല​വാ​ര​വും നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​കും​വി​ധം അ​ച്ച​ട​ക്കം ഉ​റ​പ്പു​വ​രു​ത്തും. കാ​മ്പ​സ്​ അ​ക്ര​മ​സ​മ​ര​ങ്ങ​ൾ നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​​ന്ന​ത വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​പ​ന ​മാ​നേ​ജ്​​മ​െൻറു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsstudentm teachers strikes
News Summary - student - teachers strikes
Next Story