വിദ്യാർഥി കാമ്പസിൽ വെടിയേറ്റു മരിച്ചു
text_fieldsവാരാണസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പുറത്താക്കിയ വിദ്യാർഥി കാമ്പസിൽ വെടിയേറ്റു മരിച്ചു. 2017ൽ വാഴ്സിറ്റി കാമ്പസിലുണ്ടായ വിദ്യാർഥി അക്രമങ്ങളെ തുടർന്ന് പുറത്തായ ഗൗരവ് സിങ്ങാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് കാമ്പസിനകത്തെ ഹോസ്റ്റൽ കെട്ടിടത്തിനു സമീപം സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു നിൽക്കെ ബൈക്കിലെത്തിയ യുവാക്കൾ ഗൗരവിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വയറിന് വെടിയേറ്റ ഗൗരവിനെ ഉടൻ അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള ശത്രുതയാണ് വെടിെവപ്പിലെത്തിയതെന്ന് പൊലീസ് പറയുന്നു. കോളജിൽ നിന്ന് പുറത്തായെങ്കിലും ഗൗരവ് ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
