വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം; ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്
text_fieldsകോഴിക്കോട്: അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് (11) പരിക്കേറ്റത്. ചളിക്കോട്ടെ ബന്ധുവീട്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ അപ്രതീക്ഷിതമായി കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിമാറാൻ ശ്രമിച്ച ഹംദാനെ പന്നി പിന്നിൽ നിന്ന് കുത്തിവീഴ്ത്തി. ആക്രമണത്തിൽ കുട്ടിയുടെ കൈകാലുകൾക്ക് ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുമേറ്റു. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് ഹംദാൻ. ജനവാസ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

