Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; പ്രതിഷേധിച്ച് വിദ്യാർഥികൾ
text_fieldsbookmark_border
മലപ്പുറം: സ്കൂൾ കോമ്പൗണ്ടിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റതിൽ പ്രതിഷേധിച്ച് മലപ്പുറം എം.എസ്പി ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സ്കൂൾ വിട്ട സമയത്ത് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർഥിനി കോയമ്പത്തൂരിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് വാഹന അപകടത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിയുടെ മുഴുവൻ ചികിത്സ ചിലവും ഭാവി പഠനവും അധ്യാപിക ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസിൽ കയറാതെ പ്രതിഷേധിക്കുന്നത്.
Next Story

