Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞ് കുട്ടി മരിച്ചു

text_fields
bookmark_border
മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞ് കുട്ടി മരിച്ചു
cancel

കൊണ്ടോട്ടി: മലപ്പുറം പുളിക്കലിൽ സ്കൂൾ ബസ് ബൈക്കിനുമുകളിൽ മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. ബൈക്കിൽ മുത്തച്ഛനൊപ്പം പോവുകയായിരുന്ന ഹയ ഫാത്തിമ (ആറ്) എന്ന വിദ്യാർഥിയാണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാലരക്ക് പുളിക്കൽ ആന്തിയൂർ കുന്നിലാണ് അപകടം. ഇതേസ്കൂളിൽ പഠിക്കുന്ന ഹയ ഫാത്തിമ മുത്തച്ഛനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിനുമുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. ഇതിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് നിസാരപരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student killed in malappuram pulikkal anthiyoorkunnu noval school bus accident
Next Story