Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈക്കിളിൽ വാഹനമിടിച്ച് വിദ്യാർഥി മരിച്ചു

text_fields
bookmark_border
സൈക്കിളിൽ വാഹനമിടിച്ച് വിദ്യാർഥി മരിച്ചു
cancel
Listen to this Article

പാപ്പിനിശ്ശേരി (കണ്ണൂർ): സൈക്കിളിൽ വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാർഥി മരിച്ചു. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി പാപ്പിനിശ്ശേരി വെസ്റ്റിലെ മുഹമ്മദ് ഫര്‍ഹീന്‍ (15) ആണ് മരിച്ചത്.

കെ.എസ്.ടി.പി റോഡിൽ ഉച്ചയ്ക്ക് 1.45 ന് കരിക്കൻകുളം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹീനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേയാണ് അന്ത്യം.

ഫര്‍ഹീനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയിരുന്നു. വാഹനം കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പുരോഗമിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - student killed in bicycle accident
Next Story