ടിപ്പര്‍ ലോറി സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ സിഗ്നൽ ജങ്ഷനിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി പായിപ്ര പാത്താരിമറ്റത്തിൽ മൈത ീെൻറ മകൾ ബീമയാണ് (16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ വെള്ളൂർക്കുന്നം സിഗ്നൽ ജങ്ഷനിലാണ് സംഭവം. രാവില െ അയൽവാസി കൂടിയായ സ്വകാര്യ സ്കൂൾ ജീവനക്കാരി സിന്ധുവിനൊപ്പം സ്കൂളിലേക്ക് സ്‌കൂട്ടറിൽ വരുകയായിരുന്നു. സ്കൂട്ട ർ വെള്ളൂർക്കുന്നം സിഗ്നൽ ജങ്ഷൻ പിന്നിടുന്നതിനിടെ എറണാകുളം റൂട്ടിൽനിന്ന് അമിതവേഗതയിൽ എം.സി റോഡിലേക്ക് പ്രവ േശിച്ച ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ കുട്ടിയെ ഓടിയെത്തിയ ന ാട്ടുകാർ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചങ്കിലും 11.30ഓടെ മരിച്ചു. ബസ് വരാൻ താമസിച്ചതോടെ പെൺകു ട്ടി പായിപ്ര സ്കൂൾപടിയിൽനിന്ന് അയൽവാസിയായ സിന്ധുവിെൻറ സ്കൂട്ടറിൽ കയറുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് ന ടപടി സ്വീകരിച്ചു. മാതാവ്: റംല. സഹോദരങ്ങൾ: അൽത്താഫ്, അഫ്‌സൽ. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് ആറോടെ സ്കൂളില ും വീട്ടിലും പൊതുദർശനത്തിനുെവച്ച മൃതദേഹം രാത്രി പായിപ്ര സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മിട ുക്കിയായിരുന്നു ബീമ, കണ്ണീർ തോരാതെ നാട്
മൂവാറ്റുപുഴ: രാവിലെ പുസ്തകവും ചോറ്റുപാത്രവും നിറച്ച ബാഗും തൂക്കി നിറചിരിയോടെ യാത്ര പറഞ്ഞ് സ്കൂളിലേക്ക് പോയതാണ് ആ മകൾ. സന്ധ്യയോടെ വീട്ടുമുറ്റത്ത് എത്തിയ ആംബുലൻസിൽനിന്ന് ചലനമറ്റ ദേഹമായി അവളെ ഇറക്കുേമ്പാൾ മാതാപിതാക്കൾക്ക് ഒപ്പം മാനാറി എന്ന നാടൊന്നാകെ തേങ്ങി.
വെള്ളിയാഴ്ച രാവിലെ എട്ടോടെ വെള്ളൂർക്കുന്നം സിഗ്നൽ ജങ്ഷനിൽ ടിപ്പർ അപകടത്തിൽ മരിച്ച മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് ഗ്രൂപ് വിദ്യാർഥിനി പായിപ്ര മാനാറി പാത്താരി മറ്റത്തിൽ മൈതീെൻറ മകൾ ബീമ (16) തീരാത്ത നൊമ്പരമായി. എന്നെത്തയുംപോലെ വെള്ളിയാഴ്ചയും ഉല്ലാസവതിയായാണ് കുട്ടി സ്കൂളിലേക്ക് തിരിച്ചത്. പഠിക്കാൻ മിടുക്കിയായതിനാൽ നാട്ടുകാർക്കും അയൽവാസികൾക്കും ഏറെ പ്രിയപ്പെട്ടവൾ.എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചതോടെ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽത്തന്നെ പ്ലസ് ടുവിന് അഡ്മിഷനും ലഭിച്ചു. ഒന്നാം വർഷം ഉയർന്ന മാർക്ക് നേടിയിരുന്നു. ഒട്ടേറെ സ്വപ്നങ്ങൾ നിറഞ്ഞ രണ്ടാംവർഷം പoനം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് മരണം ടിപ്പറിെൻറ രൂപത്തിലെത്തിയത്.
പായിപ്ര സ്കൂൾപടിയിൽ പതിവുപോലെ കാത്തുനിന്നപ്പോൾ ബസ് വരാൻ താമസിച്ചതോടെ അയൽവാസിയായ സിന്ധുചേച്ചിയുടെ സ്കൂട്ടറിൽ ലിഫ്റ്റ് തേടി സ്കൂളിലേക്ക് പോകുകയായിരുന്നു. പെരുമറ്റത്തെ ഒരു സ്കൂളിലെ ജീവനക്കാരിയാണ് സിന്ധു. വെള്ളൂർക്കുന്നം ജങ്ഷനിൽ എത്തിയപ്പോൾ എറണാകുളം റോഡിൽനിന്ന് പാെഞ്ഞത്തിയ ടിപ്പർ എം.സി റോഡിലേക്ക് കയറുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് പാഞ്ഞുകയറി. റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും 11.30 ഓടെ മരിച്ചു. സാരമായി പരിക്കേറ്റ സിന്ധു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടവിവരം അറിഞ്ഞതിനുപിന്നാലെ വീട്ടിലേക്ക് നാട്ടുകാർ കൂട്ടമായി എത്തിെക്കാണ്ടിരുന്നു. വൈകീട്ട് 5.30ഓടെ പോസ്റ്റ്മോർട്ടത്തിനുശേഷം ആദ്യം സ്കൂളിൽ എത്തിച്ച പ്രിയപ്പെട്ടവളെ ഒരു നോക്കുകാണാൻ സഹപാഠികൾ കണ്ണീരുമായി കാത്തുനിന്നു. മൃതദേഹം കണ്ടവർ പൊട്ടിക്കരഞ്ഞു. തുടർന്ന് 6.30ഓടെ വീട്ടിലെത്തിച്ചു. 7.30ഓടെ പായിപ്ര സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ചീറിപ്പാഞ്ഞ് ടിപ്പർ, ടോറസ് ലോറികൾ; നിയന്ത്രിക്കാൻ ആരുമില്ല
മൂവാറ്റുപുഴ: അപകടം തുടർക്കഥയായി റോഡിൽ ജീവനുകൾ പൊലിയുമ്പോഴും നിയമങ്ങള്‍ കാറ്റില്‍പറത്തി പായുന്ന ടിപ്പർ, ടോറസ് ലോറികള്‍ക്കെതിരെ നടപടിയില്ല. ദിനേന ടോറസ് ലോറികള്‍ അപകടങ്ങള്‍ വരുത്തുന്നു. പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നടപടി സ്വീകരിക്കാത്തതില്‍ ജനങ്ങളിൽ അമര്‍ഷം ശക്തമായി.
സ്കൂള്‍ സമയങ്ങളില്‍ ടോറസ് ലോറികള്‍ ഉൾപ്പെടുന്ന ഭാരവണ്ടികള്‍ നഗരത്തില്‍ പ്രവേശിക്കരുതെന്ന നിയമങ്ങള്‍ക്ക് പുല്ലുവിലയാണ്. വെള്ളിയാഴ്ച രാവിലെ 8.30ഓടെ വെള്ളൂര്‍ക്കുന്നത് ടോറസ് ലോറി ഇടിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയാണ് നിയമലംഘനങ്ങളുടെ ഒടുവിലത്തെ ഇര. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി സ്കൂള്‍ വിദ്യാര്‍ഥിനി പായിപ്ര പത്താരിമറ്റത്തില്‍ മൈതീെൻറ മകള്‍ ബീമയാണ് (16) ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. അയല്‍വാസിയുടെ സ്കൂട്ടറിന് പിന്നില്‍ സ്കൂളിലേക്ക് വരുന്നതിനിടെയാണ് ടിപ്പറിടിച്ച് ദാരുണമായി മരിച്ചത്.
ജങ്ഷനിൽ പാലിക്കേണ്ട ഗതാഗതമര്യാദ പാലിക്കാതെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ വന്ന ടിപ്പർ എം.സി റോഡിലൂടെ സിഗ്നൽ ജങ്ഷൻ പിന്നിട്ട സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ടിപ്പർ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണം.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30ഓടെ രണ്ടാര്‍ ബി.എഡ് കോളജിനുസമീപം ടവര്‍ ജങ്ഷനില്‍ കരിങ്കല്‍ കയറ്റാന്‍ പോയ ടോറസ് ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തിരുന്നു. വിദ്യാര്‍ഥികളടക്കം നിരവധിപേർ നടക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകർന്ന് കമ്പി പൊട്ടിവീണു. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. രാവിലെയും വൈകീട്ടും ഗ്രാമീണ പ്രദേശങ്ങളിലടക്കം ടോറസ് ലോറികള്‍ സർവിസ് നടത്തരുതെന്ന കര്‍ശന നിർദേശമുണ്ടെങ്കിലും പാലിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭാരവാഹനങ്ങള്‍ ഓടിക്കാന്‍ കൃത്യമായ സമയം സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ടെങ്കിലും പാലിക്കുന്നില്ല. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നു.
ടോറസ് ലോറികളുടെ അമിതവേഗതയിൽ നിരവധി ജീവനാണ് പൊലിഞ്ഞത്. പാറമടകളിൽനിന്ന് ടോറസ് വാഹനങ്ങള്‍ നിയമം ലംഘിച്ച് നടത്തുന്ന മരണപ്പാച്ചിലാണ് അപകടങ്ങള്‍ക്ക് കാരണം. ലോറികളില്‍നിന്ന് കരിങ്കല്ല് റോഡിലേക്ക് തെറിച്ചുവീഴുന്നതും നിത്യസംഭവമാണ്. മോട്ടോര്‍ വാഹന വകുപ്പും പൊലീസുമെല്ലാം രാപകൽ നിരത്തുകളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും ടോറസ് വാഹനങ്ങളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാന്‍ കഴിയാത്തതിനെതിരെ വ്യാപകമാണ് പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
