Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രണ്ണൻ കോളജ്...

ബ്രണ്ണൻ കോളജ് പ്രിൻസിപ്പാളിനെ വിദ്യാർഥികൾ ഉപരോധിച്ചു

text_fields
bookmark_border
ബ്രണ്ണൻ കോളജ് പ്രിൻസിപ്പാളിനെ വിദ്യാർഥികൾ ഉപരോധിച്ചു
cancel

തലശേരി: കോളജ് ക്യാമ്പസിൽ ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നത് ചോദ്യം ചെയ്തതിൽ  പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രിൻസിപ്പാളിനെ ഉപരോധിച്ചു. ബുധനാഴ്ച ഉച്ചയോടെ തലശേരി ഗവ. ബ്രണ്ണൻ കോളജിലായിരുന്നു സംഭവം.

ക്ലാസിന് പുറത്ത് ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നത് ചോദ്യം ചെയ്ത പ്രിൻസിപ്പാൾ മാറിയിരിക്കാൻ ആവശ്യപ്പെട്ടതായി ആരോപിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പാൾ എൽ.എൽ ബീനയെ ഉപരോധിച്ചത്.

വിദ്യാർഥികളോട് പ്രിൻസിപ്പാൾ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതിഷേധം ശക്തമായതോടെ പരാതിക്കാരായ വിദ്യാർഥികളെ പ്രിൻസിപ്പാൾ ചേംമ്പറിനകത്ത് വിളിപ്പിച്ച് മാപ്പു പറഞ്ഞതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstalasserybrennen collegemalayalam newsStudent Khoravo
News Summary - Student Khoravo Talassery Govt. Brennen College -Kerala News
Next Story