Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കലാമണ്ഡലത്തിൽ...

കേരള കലാമണ്ഡലത്തിൽ തുള്ളൽ വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം 

text_fields
bookmark_border
കേരള കലാമണ്ഡലത്തിൽ തുള്ളൽ വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം 
cancel
ചെ​റു​തു​രു​ത്തി: കേ​ര​ള ക​ലാ​മ​ണ്ഡ​ലം ക​ൽ​പി​ത  സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​നി​ത ഹോ​സ്​​റ്റ​ലി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി ഉ​ടു​ത്ത സാ​രി​ക്ക്​  തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചു.  ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ്​​ സം​ഭ​വം. സ​ഹ​പാ​ഠി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ ക​ലാ​മ​ണ്ഡ​ലം അ​ധി​കൃ​ത​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ഏ​താ​നും നാ​ൾ മു​മ്പ് വ​നി​ത ഹോ​സ്​​റ്റ​ലി​ൽ നി​ന്നും ഒ​രു വി​ദ്യാ​ർ​ഥി​നി അ​ധി​കൃ​ത​രെ ക​ബ​ളി​പ്പി​ച്ച് പു​റ​ത്ത് ക​ട​ന്ന്​ കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി ഫോ​ണി​ൽ വി​ളി​ച്ച് കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക്​ പ​റ​ഞ്ഞ് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കു​ട്ടി​ക്ക്​ ഹോ​സ്​​റ്റ​ലി​ൽ നി​ന്ന് പോ​കാ​ൻ അ​നു​വാ​ദം ല​ഭി​ച്ച​ത്. ഇ​ത് വ​ലി​യ വി​വാ​ദ​മാ​വു​ക​യും ക​ലാ​മ​ണ്ഡ​ലം അ​ധി​കൃ​ത​ർ പ്ര​തി​രോ​ധ​ത്തി​ലാ​വ​ു​ക​യും ചെ​യ്​​തു. ഇ​തു​സം​ബ​ന്ധി​ച്ച്  ഇ​ന്ന​ലെ ഹോ​സ്​​റ്റ​ലി​ൽ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി. ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച കു​ട്ടി​ക്ക് പെ​ൺ​കു​ട്ടി​യു​ടെ ഒ​ളി​ച്ചോ​ട​ലും വി​വാ​ഹ​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നു. ഇ​തോ​ടെ​യാ​ണ് ഉ​ടു​ത്തി​രു​ന്ന സാ​രി​യി​ൽ തീ ​കൊ​ളു​ത്തി​യ​ത്. 

അ​തി​നി​ടെ, ക​ലാ​മ​ണ്ഡ​ല​ത്തി​ലെ അ​ച്ച​ട​ക്ക​ത്തെ​ക്കു​റി​ച്ച് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി  ഒ​രു വി​ഭാ​ഗം  വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് പ​രാ​തി. ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ലാ​മ​ണ്ഡ​ലം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala kalamandalamkerala newsmalayalam newsAttempts Suicide
News Summary - Student of Kerala Kalamandalam attempts suicide -Kerala news
Next Story