കോഴിക്കോട് കുറുനരിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
text_fieldsകൊടിയത്തൂർ: കോഴിക്കോട് കൊടിയത്തൂരിൽ കുറുനരിയുടെ കടിയേറ്റ വിദ്യർഥിക്ക് പരിക്ക്. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്‍റെ മകന്‍ ജസ്മലിനാണ്(12) കടിയേറ്റത്. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ആക്രമണത്തിൽ വിദ്യാർഥിയുടെ കാലിനാണ് കടിയേറ്റത്.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര പ്രതിരോധ കുത്തിവെപ്പുകളും വിദഗ്ദ ചികിത്സയും കുട്ടിക്ക് നൽകുന്നുണ്ട്. പട്ടാപ്പകൽ നടന്ന സംഭവമായതിനാൽ നാട്ടുകാർക്കിടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സഹാചര്യത്തിൽ അധികൃതർ മതിയായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ‍്യപ്പെട്ടിട്ടുണ്ട്. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

