Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകയറുംമുമ്പ്​...

കയറുംമുമ്പ്​ വാതിലടച്ച്​ മുന്നോട്ടെടുത്തു; സ്വകാര്യ ബസിൽനിന്ന്​ വീണ്​ വിദ്യാർഥിക്ക്​ പരിക്ക്​

text_fields
bookmark_border
കയറുംമുമ്പ്​ വാതിലടച്ച്​ മുന്നോട്ടെടുത്തു; സ്വകാര്യ ബസിൽനിന്ന്​ വീണ്​ വിദ്യാർഥിക്ക്​ പരിക്ക്​
cancel
camera_alt

ബ​സി‍െൻറ വാ​തി​ല​ട​ഞ്ഞ്​ നി​ല​ത്തു​വീ​ണ്​ പ​രി​ക്കേ​റ്റ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി ദേ​വ​രാ​ജ്​

ആ​ല​പ്പു​ഴ: ക​യ​റും​മു​മ്പ്​ വാ​തി​ലി​ട​ച്ച്​ മു​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന്​ വീ​ണ്​ വി​ദ്യാ​ർ​ഥി​ക്ക്​ പ​രി​ക്ക്. ആ​ല​പ്പു​ഴ ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി ദേ​വ​രാ​ജി​നാ​ണ്​ (17) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 4.45ന്​ ​സ​ക്ക​റി​യ ബ​സാ​റി​ന്​ സ​മീ​പ​ത്തെ സ്കൂ​ളി​ന്​ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.സ്കൂ​ൾ വി​ട്ട​ശേ​ഷം മ​റ്റ്​ വി​ദ്യാ​ർ​ഥി​ക​​ൾ​ക്കൊ​പ്പം ആ​ല​പ്പു​ഴ-​ക​ട​പ്പു​റം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ​യു​ട​ൻ ഓ​ട്ടോ​മാ​റ്റി​ക്​ ഡോ​ർ അ​ട​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ താ​ടി​ക്കും നെ​റ്റി​ക്കും ഇ​ട​തു​ചെ​വി​ക്കും പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​​മ്പോ​ൾ സ്​​റ്റോ​പ്പി​ൽ പ​ല​പ്പോ​ഴും നി​ർ​ത്താ​റി​ല്ല.

ഇ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന സ​ക്ക​റി​യ ബ​സാ​റി​ൽ അ​പ​ക​ടം പെ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​മ്പും സ​മാ​ന​രീ​തി​യി​ൽ ഇ​തേ സ്കൂ​ളി​ലെ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി​യും ബ​സി​ൽ​നി​ന്ന്​ വീ​ണി​രു​ന്നു. കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തി​രി​ക്കാ​ൻ ചി​ല ബ​സു​ക​ൾ റൂ​ട്ടു മാ​റി​യാ​ണ്​ ഓ​ടു​ന്ന​ത്. ഇ​തും യാ​ത്ര​ക്ലേ​ശം ഇ​ര​ട്ടി​യാ​ക്കു​ന്നു. വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ്​ സ്കൂ​ളി​ന്​ മു​ന്നി​ൽ പൊ​ലീ​സി‍െൻറ സേ​വ​നം കി​ട്ടു​ന്ന​ത്. ഇ​തും സ്വ​കാ​ര്യ ബ​സി‍െൻറ നി​യ​മ​ലം​ഘ​ന​ത്തി​ന്​ സ​ഹാ​യ​ക​ര​മാ​ണ്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ള്ള സ്കൂ​ളാ​യ​തി​നാ​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busStudent injured
News Summary - Student injured after falling from private bus
Next Story