ഞാവൽപ്പഴമെന്ന് കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ
text_fieldsകോഴിക്കോട്: താമരശ്ശേരിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച് വിദ്യാര്‍ഥി ആശുപത്രിയില്‍. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതിയാണ് വിദ്യാർഥി വിഷക്കായ കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
വിഷക്കായ കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ചുണ്ട് തടിച്ചു വീർത്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നിലവില്‍ കാര്യമായ ആരോഗ്യപ്രശ്‌നമില്ല.
താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസവും ഇതേ മരത്തില്‍ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഞാവല്‍പ്പഴത്തിന്റെ സമയമാണിത്. കാഴ്‌ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ളതാണ് ഈ വിഷക്കായ. ഞാവല്‍പ്പഴമാണ് എന്ന് കരുതി കായകൾ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

