Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യോളിയിൽ...

പയ്യോളിയിൽ ട്രെയിനിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

text_fields
bookmark_border
പയ്യോളിയിൽ ട്രെയിനിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
cancel

പയ്യോളി: സ്കൂളിലേക്ക് പോകവെ ഏഴാം ക്ലാസ് വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. തൃക്കോട്ടൂർ യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും പയ്യോളി കാഞ്ഞിരമുള്ള പറമ്പിൽ മണ്ണം കുണ്ടിൽ നാസറിന്റെ മകളുമായ ഹം ന ഫാത്തിമ (12)യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 8.30-ഓടെ പയ്യോളി രണ്ടാം ഗേറ്റിന് സമീപമാണ് അപകടം.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് ആണ്​ ഹംനയെ ഇടിച്ചത്. പുറത്തേക്ക് തെറിച്ച് വീണ ഹംനയെ പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പയ്യോളി പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം മയ്യിത്ത് ചൊവ്വാഴ്ച്ച അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഉമ്മ: നജില. സഹോദരങ്ങൾ: അജ്നാസ് (എം.എസ്.എഫ് .മുൻസിപ്പൽ സെക്രട്ടറി), ആഷിഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurtrainkerala newsPayyoli
News Summary - Student hit to death by train -Kerala News
Next Story