Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥി വാഴക്കൈയിൽ...

വിദ്യാർഥി വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
വിദ്യാർഥി വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം:   റിപ്പോർട്ട് സമർപ്പിച്ചു
cancel

അഞ്ചൽ: പത്താം ക്ലാസ് വിദ്യാർഥി വാഴകൾക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പുതിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയ ആദ്യ റിപ്പോർട്ട് സ്ഥിരീകരിച്ചുള്ളതാണ് ഇപ്പോഴത്തെ റിപ്പോർട്ടും എന്നാണറിയുന്നത്.

ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അലഞ്ചേരി വിഷ്ണു ഭവനിൽ ബാബു, സിന്ധു ദമ്പതികളുടെ മകൻ വിജീഷിനെയാണ് കഴിഞ്ഞ ഡിസംബർ 20ന് ഉണങ്ങിയ വാഴക്കൈകളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കാലുകൾ തറയിൽ മുട്ടിയ നിലയിലായിരുന്നു.

ഏരൂർ പൊലീസ് അന്വേഷണം നടത്തി ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനെതിരേ വിജീഷിൻറെ മാതാപിതാക്കൾ പരാതിയുമായി രംഗത്തുവന്നു. തുടർന്ന് വിവിധ ദലിത് സാമൂഹ്യ സംഘടനകളും വെൽഫയർ പാർട്ടിയും പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരങ്ങൾ നടത്തുകയുണ്ടായി. ഇതേത്തുടർന്ന് പുനരന്വേഷണം നടത്തുന്നതിന് റൂറൽ എസ്.പി ഹരിശങ്കറുടെ നിർദേശാനുസരണം പുനലൂർ ഡിവൈ.എസ്.പിക്ക് അന്വേഷണച്ചുമതല നൽകി. അദ്ദേഹം നടത്തിയ അന്വേഷണത്തിൻറെ പ്രാഥമിക വിവര റിപ്പോർട്ടാണ് കോടതിൽ സമർപ്പിച്ചത്. ബുധനാഴ്ച കോടതി പരിഗണനയ്ക്കെക്കെടുക്കും.

Show Full Article
TAGS:anchalstudents deatheroor students deathanchal students death
Next Story