കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
text_fieldsകല്യാശ്ശേരി: കണ്ണൂർ സർവകലാശാല മാങ്ങാട് കാമ്പസിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംവർഷ പി.ജി വിദ്യാർഥി വയനാട്ടിലെ വൈത്തിരി കാവുംമന്ദം സ്വദേശി ആനന്ദ് കെ. ദാസ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് കാമ്പസിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഹോസ്റ്റൽ മുറിയിൽ കണ്ടിരുന്നതായാണ് വിദ്യാർഥികൾ പറയുന്നത്. 11ഓടെ കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആനന്ദിനെ കാണുന്നത്. വിവരമറിഞ്ഞ് കണ്ണപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സാംസന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇൻക്വസ്റ്റ് കഴിഞ്ഞ് മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സർവകലാശാല പ്രോ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വയനാട്ടിലെ അഞ്ചു വീട്ടിൽ കാളിദാസന്റെയും അംഗൻവാടി അധ്യാപിക വസന്തയുടെയും മകനാണ്. സഹോദരങ്ങൾ: ശരത്ത്, അശ്വന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

