Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുർആൻ പകർത്തിയെഴുതി ഫാത്തിമ നൂറ

text_fields
bookmark_border
ഖുർആൻ പകർത്തിയെഴുതി ഫാത്തിമ നൂറ
cancel

ക​ണ്ണൂ​ർ: സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഖു​ർ​ആ​ൻ പ​ക​ർ​ത്തി​യെ​ഴു​തി ഫാ​ത്തി​മ നൂ​റ. ര​ണ്ട​ര വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​വും അ​ക്ഷ​ര​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത സ്നേ​ഹ​വു​മാ​ണ് നൂ​റ പ​ക​ർ​ത്തി​യ​ത്. ‘എ ​ത്രീ’ സൈ​സ് ​ക​ട​ലാ​സി​ൽ പ്ര​ഫ​ഷ​ന​ൽ ഗ്ര​ന്ഥ​ങ്ങ​ളോ​ട് കി​ട​പി​ടി​ക്കു​ന്ന ചാ​രു​ത​യോ​ടെ​യാ​ണ് ഓ​രോ താ​ളു​ക​ളും. ഖു​ർ​ആ​നി​ലെ 114 അ​ധ്യാ​യ​ത്തി​ന്റേ​യും പേ​രു​ക​ൾ, ന​മ്പ​റു​ക​ൾ, വ​ച​ന​ങ്ങ​ളു​ടെ ക്ലി​പ്ത​മാ​യ അ​ക്ക​ങ്ങ​ൾ തു​ട​ങ്ങി വാ​യ​ന​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ തി​ര​യാ​ൻ സ​ഹാ​യി​ക്കു​ന്ന ഉ​ള്ള​ട​ക്ക സൂ​ചി​ക​യും ഉ​ണ്ട്.

സാ​ധാ​ര​ണ ബാ​ൾ പോ​യ​ന്റ് പേ​ന​യാ​ണ് പ​ക​ർ​ത്തി​യെ​ഴു​താ​ൻ ഉ​പ​യോ​ഗി​ച്ച​ത്. അ​ക്ഷ​ര​ങ്ങ​ളി​ലെ കൃ​ത്യ​ത​യും വ​ടി​വും ഈ ​കൈ​യെ​ഴു​ത്തു​പ്ര​തി​യെ മ​നോ​ഹ​ര​മാ​ക്കു​ന്നു. ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ച​രി​ത്ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫാ​ത്തി​മ നൂ​റ. ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ് ഖു​ർ​ആ​ൻ മു​ഴു​വ​നാ​യും പ​ക​ർ​ത്തി​യെ​ഴു​തി​യ​ത്. സ്കൂ​ൾ-​കോ​ള​ജ് ത​ല​ങ്ങ​ളി​ൽ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ പ​രി​ച​യ​സ​മ്പ​ത്താ​ണ് ഇ​ത്ത​ര​മൊ​രു ദൗ​ത്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. കാ​ഞ്ഞി​രോ​ട് ഹി​ദാ​യ​ത്ത് ന​ഗ​ർ അ​ൽ ഹു​ദ ഇം​ഗ്ലീ​ഷ് സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ദ്റ​സ​യി​ൽ​നി​ന്നാ​ണ് അ​റ​ബി​ക്കും ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ളും പ്രാ​ഥ​മി​ക​മാ​യി അ​ഭ്യ​സി​ച്ച​ത്. മു​ണ്ടേ​രി ക​ച്ചേ​രി​പ്പ​റ​മ്പി​ലെ വ​യ​ലി​ൽ പു​തി​യ​പു​ര​യി​ൽ അ​സ്‌​ക​ർ ത​ള​യ​ങ്ക​ണ്ടി​യു​ടെ​യും കെ.​കെ ഹാ​ജ​റ​യു​ടേ​യും മ​ക​ളാ​ണ്. മു​ഹ​മ്മ​ദ് നി​ഹാ​ൽ, ന​വാ​ലു​റ​ഹ്മാ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ബി​രു​ദ​ത്തി​നു​ശേ​ഷം കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വേ​ഷ​ണ​മാ​ണ് ഈ 21​കാ​രി​യു​ടെ സ്വ​പ്നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student Handwrites Entire Quran
Next Story