Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെ​യി​നി​ന്...

ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി സം​ഘം പി​ടി​യി​ൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

തൃ​​ശൂ​​ർ: ട്രെ​​യി​​നി​​ന് ക​​ല്ലെ​​റി​​ഞ്ഞ അ​​ഞ്ചം​​ഗ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ത്തെ വ​​ട​​ക്കാ​​ഞ്ചേ​​രി പൊ​​ലീ​​സ് പി​​ടി​​കൂ​​ടി. ജൂ​​ലൈ 28ന് ​​വ​​ട​​ക്കാ​​ഞ്ചേ​​രി പൊ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​യ പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സി​​നും ഇ​​ന്റ​​ർ​​സി​​റ്റി എ​​ക്സ്പ്ര​​സി​​നും നേ​​രെ​​യാ​​ണ് ക​​ല്ലേ​​റ് ഉ​​ണ്ടാ​​യ​​ത്. നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഒ​​രു മാ​​സ​​ത്തോ​​ളം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

ലോ​​ക്കോ പൈ​​ല​​റ്റി​​ന്‍റെ മൊ​​ഴി​​യി​​ൽ​​നി​​ന്ന് കു​​ട്ടി​​ക​​ളാ​​ണ് ട്രെ​​യി​​നി​​ന് ക​​ല്ലെ​​റി​​ഞ്ഞ​​തെ​​ന്ന് സൂ​​ച​​ന ല​​ഭി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ​​ട​​ക്കാ​​ഞ്ചേ​​രി പൊ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഇ​​ൻ​​സ്പെ​​ക്ട​​ർ കെ. ​​മാ​​ധ​​വ​​ൻ​​കു​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ക​​ല്ലെ​​റി​​ഞ്ഞ​​വ​​രെ ക​​ണ്ടെ​​ത്തി​​യ​​ത്.

റെ​​യി​​ൽ​​വേ പൊ​​ലീ​​സും സം​​ഭ​​വ​​ത്തി​​ൽ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ട്രെ​​യി​​നി​​ന് ക​​ല്ലെ​​റി​​ഞ്ഞ കു​​ട്ടി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി റെ​​യി​​ൽ​​വേ പൊ​​ലീ​​സി​​ന് കൈ​​മാ​​റി​​യ​​താ​​യി വ​​ട​​ക്കാ​​ഞ്ചേ​​രി പൊ​​ലീ​​സ് അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stone peltingarrest
News Summary - Student group arrested for pelting stones at train
Next Story