Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകടനത്തിന് വന്നാൽ ബിരിയാണി വാങ്ങിതരാമെന്ന് പറഞ്ഞ് എസ്.എഫ്.ഐ പറ്റിച്ചെന്ന് വിദ്യാർഥികൾ

text_fields
bookmark_border
കുട്ടികൾ പ്രകടനത്തിന് പോയത് സ്‌കൂളിന്‍റെ അറിവോടെയല്ലെന്നും പ്രധാനാധ്യാപിക
sfi march
cancel
Listen to this Article

പാലക്കാട്: വിദ്യാർഥികൾ എസ്.എഫ്.ഐ പ്രകടനത്തിൽ പങ്കെടുക്കാൻ പോയത് സ്‌കൂളിന്റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക ടി. അനിത. കോളജിലെ മുതിർന്ന വിദ്യാർഥികൾ വന്ന് വിളിച്ചതിനാൽ പോയി എന്നാണ് കുട്ടികൾ പറഞ്ഞത്. അധ്യാപകരുടെ അറിവോടെയല്ല കുട്ടികൾ പുറത്ത് പോയത്. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റെന്നും പ്രധാനാധ്യാപിക പറഞ്ഞു.

അതേസമയം, കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് സുരേഷ് പറഞ്ഞു. സ്‌കൂളിന് പുറത്ത് നിന്നാണ് വിദ്യാർഥികളെ സമരക്കാർ വിളിച്ചുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞാണ് കലക്ടറേറ്റിലെ മാര്‍ച്ചിന് കൊണ്ടുപോയതെന്ന് കുട്ടികൾ പറയുന്നു.

എന്നാൽ പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നും കുട്ടികൾ പറഞ്ഞു. സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സി.ഡബ്ല്യു.സി ചെയർമാൻ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student gone without the knowledge of the school - the headmistress
Next Story