Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥി കോളജ് ഹോസ്റ്റലി​ൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
sumithran
cancel
camera_alt

സുമിത്രൻ

വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളിയാക്കാവിളയിലെ ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സുമിത്രനെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ് സുമിത്രൻ.

കഴിഞ്ഞ ദിവസം കോളേജ് വിട്ട് ഹോസ്റ്റലിൽ എത്തിയ സുമിത്രൻ പ്രയാസത്തോടെ ഇരിക്കുന്നത് കണ്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നൽകിയില്ലെന്ന് സുഹൃത്തുകൾ പറയുന്നു. രാത്രി ഉറങ്ങാൻ കിടന്ന സുമിത്രൻ രാത്രി ഒരു മണിയോടെ ബാത്ത്റൂമിൽ പോകുന്നുവെന്ന് പറഞ്ഞു പുറത്ത് പോയതായി പറയുന്നു. രാവിലെ ആണ് സുമിത്രൻ മുറിയിൽ ഇല്ല എന്നത് സുഹൃത്തുകൾ ശ്രദ്ധിക്കുന്നത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് സുമിത്രനെ ടെറസിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. തുടുർന്ന് കോളജ് അധികൃതർ കളിയാക്കാവിള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ടെറസിൽ നിന്ന് കയറി കെട്ടി താഴേക്ക് തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ദുരൂഹതയുള്ളതായി വിദ്യാർഥികൾ ആരോപിച്ചു. കളിയാക്കാവിള പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student found dead in nursing college hostel
Next Story