ഡോറിൽ വസ്ത്രം കുടുങ്ങി റോഡിൽ വീണ വിദ്യാർഥിനിയെയുംകൊണ്ട് ബസ് സഞ്ചരിച്ചത് അര കിലോമീറ്റർ
text_fieldsകടയ്ക്കൽ (കൊല്ലം): ഇറങ്ങുന്നതിനിടെ ഡോറിൽ വസ്ത്രംകുടുങ്ങി റോഡിൽ വീണ മൂന്നാം ക്ലാസുകാരിയെ വലിച്ചിഴച്ച് സ്കൂൾ ബസ് നീങ്ങിയത് അര കിലോമീറ്ററോളം. ഗുരുതര പരിക്കേറ്റ ചിതറ കുറക്കോട് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അമീറ ഫാത്തിമയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ചിതറ കാനൂർ-വളവുപച്ച റോഡിൽ മഹാദേവർ കുന്ന് കയറ്റത്തായിരുന്നു സംഭവം. വസ്ത്രം കുരുങ്ങിയതും വിദ്യാർഥിനി പുറത്തേക്ക് വീണതും ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം. നാട്ടുകാർ ബഹളംവെച്ചതോടെയാണ് ഡ്രൈവർ വാഹനം നിർത്തിയത്.
തുടർന്ന് കുട്ടിയെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിനുവേണ്ടി ഓടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

