Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവിന്‍റെ കൺമുന്നിൽ...

പിതാവിന്‍റെ കൺമുന്നിൽ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
student drowned in front of his father
cancel
camera_alt

ഹിഷാം

മയ്യിൽ: നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. മയ്യിൽ ചമയം വസ്ത്രാലയം ഉടമ എട്ടെയാറിലെ പി.പി ഹംസകുട്ടിയുടെയും മറിയത്തിന്‍റെയും മകൻ ഹിഷാം(18)ആണ് മരിച്ചത്. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയിൽ നീന്തൽ പഠിക്കുന്നതിനിടെയാണ് അപകടം.

വെള്ളിയാഴ്ച വൈകിട്ട് 5.45ഓടെ മുനമ്പ് പാലത്തിന് സമീപം ഉപ്പയും സഹോദരിയുമുൾപ്പെടെ ആറോളംപേരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നീന്തലറിയാത്ത ഹിഷാം ഒഴുക്കിൽപെട്ടു. രക്ഷിക്കാൻ കൂടെയുള്ളവർ ശ്രമം നടത്തിയെങ്കിലും വിഫലമായി.

സ്ഥലത്തെത്തിയ നാട്ടുകാരാണ് തെരച്ചിൽ നടത്തി ഹിഷാമിനെ കണ്ടെത്തിയത്. ഉടൻ മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്‌ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു.

പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഇരിവാപ്പുഴ നമ്പ്രം ഖബർസ്ഥാനിൽ മറവ് ചെയ്യും. സഹോദരങ്ങൾ: ഹിബ ഫാത്തിമ, ഹന ഫാത്തിമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentdrowned
News Summary - student drowned in front of his father
Next Story