കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥിയെ ഒഴുക്കിൽപെട്ട് കാണാതായി
text_fields
കോതമംഗലം: കൂട്ടുകാരോടൊത്ത് പെരിയാറ്റിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥിയെ ഒഴുക്കിൽപെട്ട് കാണാതായി. നേര്യമംഗലം ചെങ്ങറയിൽ രാധാകൃഷ്ണെൻറ മകൻ അനന്തകൃഷ്ണൻ (അനന്തു -22) ആണ് ഒഴുക്കിൽപെട്ടത്. ശനിയാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം.
കൂട്ടുകാരായ ആകാശ്, വിഷ്ണു എന്നിവരോടൊപ്പം പെരിയാറ്റിൽ നേര്യമംഗലം പത്തായപാറക്ക് സമീപം കുളിക്കാനിറങ്ങിയ അനന്തകൃഷ്ണൻ ശക്തമായ ഒഴുക്കിൽപെടുകയായിരിന്നു. ലോവർപെരിയാർ ഡാമിെൻറ ഷട്ടർ ഉയർത്തിയതിനാൽ ശക്തമായ ഒഴുക്കുണ്ടെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പുഴയിലിറങ്ങിയില്ല. അനന്തു ഒഴുക്കിൽപെട്ടതറിഞ്ഞ് ബഹളംെവച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും െപാലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയുമായിരുന്നു. ഫയർ ഫോഴ്സും െപാലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ശക്തമായ ഒഴുക്ക്, കലങ്ങിയ വെള്ളം, ഇരുട്ട് എന്നിവ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. രാത്രി 7.30ഒാടെ തിരച്ചിൽ നിർത്തിെവക്കുകയായിരുന്നു. നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ ബി.ടെക് വിദ്യാർഥിയാണ്. പെരുമ്പാവൂരിൽ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെൻറിലെ ഉദ്യോഗസ്ഥനാണ് അനന്തുവിെൻറ പിതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
