കുടുംബത്തോടൊപ്പം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങവെ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ചു
text_fieldsകോഴിക്കോട്: കുടുംബത്തോടൊപ്പം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. വെള്ളിപറമ്പ് ഉമ്മളത്തൂർ മാവുള്ളപറമ്പിൽ അജീഷിന്റെ മകൾ ശ്രീലക്ഷ്മി (13) ആണ് മരിച്ചത്. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച രാത്രി എട്ടോടെ ഇരിങ്ങാടൻപള്ളിക്ക് സമീപമായിരുന്നു അപകടം. മാതാപിതാക്കൾക്കും സഹോദരനുമൊപ്പം മക്കാനിയിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് വന്ന ജീപ്പ് വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു. ജീപ്പിന്റെ കണ്ണാടി തട്ടി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ചു. പിതാവ്: അജീഷ്. കാസർകോട് ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ്. മാതാവ്: റിഷ.
സഹോദരൻ: ശ്രീവിനായക് (അഞ്ചാം ക്ലാസ് വിദ്യാർഥി, കെ.വി ഗോവിന്ദപുരം). ഇരിങ്ങാൻപള്ളി ഭാഗത്ത് ഗ്യാസ് പൈപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാൽ റോഡ് കീറിയിട്ടനിലയിലാണ്. ഇത് അപകടഭീഷണി ഉയർത്തുന്നതായി നേരത്തെതന്നെ പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

