Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു; അപകടം കോളജ് യൂനിയൻ ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ

text_fields
bookmark_border
ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു; അപകടം കോളജ് യൂനിയൻ ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ
cancel

മങ്കട (മലപ്പുറം): ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. തിരൂർക്കാട് നസ്ര ആർട്സ് ആൻഡ് സയൻസ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർഥി ഹസീബ് (19) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അന്നേദിവസം വൈകീട്ട് ഏഴിന് തിരൂർക്കാട് ചവ റോഡിൽ ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയവെയാണ് മരണം.

പിതാവ്: കിണറ്റിങ്ങത്തൊടി ഹംസ. മാതാവ്: ചേരിയം കോരിയാട്ടില്‍ ഹബീബ. സഹോദരങ്ങൾ: ഹാഷിം, ഹർഷിദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student Dies In Bike Accident
Next Story