സ്കൂളിന് മുന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു
text_fieldsഅടൂർ: സ്കൂളിന് മുന്നിൽ ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.
ഇളങ്ങമംഗലം കുളഞ്ഞിയിൽ അലക്സ് വില്ലയിൽ പരേതനായ എം.ജി. അലക്സാണ്ടറുടെയും കുഞ്ഞുമോളുടെയും മകൻ അലൻ അലക്സ് പണിക്കരാണ് (17) മരിച്ചത്. കുളക്കട ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കഴിഞ്ഞ 10ന് രാവിലെ 9.50ന് സ്കൂളിനുസമീപം റോഡ് മുറിച്ചുകടക്കുമ്പോൾ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.
അപകടത്തിൽ അലൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ച അഞ്ചിനാണ് മരിച്ചത്. സഹോദരൻ: ആൽവിൻ.

