അഴിഞ്ഞുവീണ ഷൂ എടുക്കവേ ബസിനടിയിൽപ്പെട്ട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
text_fieldsപാലക്കാട്: അഴിഞ്ഞുവീണ ഷൂ എടുക്കാൻ ബസിൽ നിന്നും തിരിച്ചിറങ്ങുന്നതിനിടെ വിദ്യാർത്ഥിനി ടയറിനടിയിൽപ്പെട്ട് മരിച്ചു. പാലക്കാട് മുണ്ടൂർ സംസ്ഥാനപാതയിലെ കോങ്ങാട് ചല്ലിക്കലിൽ ഇന്ന് രാവിലെ 9:30 ഓടെയാണ് അതിദാരുണമായ അപകടം സംഭവിച്ചത്.
മുണ്ടൂർ യുവക്ഷേത്ര കോളേജിലെ ബി.എസ്.സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഗൗരികൃഷ്ണ ആണ് മരിച്ചത്. കോങ്ങാട് കരുണാനിവാസിൽ ഗോപികൃഷ്ണന്റെയും ബീനയുടെയും മകളാണ്.
കോളജിലേക്ക് പോകാൻ ബസിൽ കയറവേ കാലിൽനിന്ന് ഷൂ അഴിഞ്ഞുവീഴുകയായിരുന്നു. ഇതെടുക്കുന്നതിനായി ബസിൽ നിന്ന് തിരിച്ചിറങ്ങിയ സമയത്ത് ബസ് മുന്നോട്ടെടുത്തു. ഇതോടെ വിദ്യാർഥിനി ബസിന്റെ ടയറിനടിയിൽപ്പെടുകയായിരുന്നു. പറളി റൂട്ടിൽ ഓടുന്ന ‘പവിത്രം’ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ടയർ തലയിലൂടെ കയറിയിറങ്ങിയതിനെത്തുടർന്നാണ് ദാരുണമായ മരണം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

