Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ ക്രൂരമർദനമേറ്റ വിദ്യാർഥി മരിച്ചു

text_fields
bookmark_border
കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ ക്രൂരമർദനമേറ്റ വിദ്യാർഥി മരിച്ചു
cancel

കൊല്ലം: കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ ക്രൂരമർദനത്തിനിരയായ വിദ്യാർഥി മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് (18) തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്. ഞായറാഴ്ച രാത്രി ഹരികൃഷ്ണനും സഹോദരനും മരുത്തടി ക്ഷേത്രോത്സവത്തിനെത്തിയപ്പോഴായിരുന്നു ക്രൂരമർദനം. അവിടെ ഉണ്ടായിരുന്ന മദ്യപസംഘം ഇവരുമായി വാക്കേറ്റമുണ്ടാകുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. നിലത്തു വീണ ഹരികൃഷ്ണനെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ

അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെയും ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. കൊല്ലം എ.സി.പി രാജേഷിന്‍റെ മേൽനോട്ടത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student dies after being brutally beaten in Kollam
Next Story