Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ൽ​ക്കു​രി​ശ്​...

ക​ൽ​ക്കു​രി​ശ്​ അ​ട​ർ​ന്നു​വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
student died when the stone fell on him
cancel
camera_alt

ആ​ൽ​ബി​ൻ

അ​ടി​മാ​ലി: ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ അ​ഴി​ക്കു​ന്ന​തി​നി​ടെ പ​ള്ളി മു​റ്റ​ത്തെ ക​ൽ​ക്കു​രി​ശി​െൻറ മു​ക​ൾ ഭാ​ഗം അ​ട​ർ​ന്ന് ദേ​ഹ​ത്ത്​ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി അ​റ​യ്ക്ക​ൽ സ​ലി​യു​ടെ മ​ക​ൻ ആ​ൽ​ബി​നാ​ണ്​ (20) മ​രി​ച്ച​ത്. മ​ച്ചി​പ്ലാ​വ് അ​സീ​സി പ​ള്ളി​യു​ടെ മു​ന്നി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴ് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

തി​രു​നാ​ൾ ക​ഴി​ഞ്ഞ് പ​ള്ളി​ക്ക്​ ചു​റ്റു​മു​ള്ള ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ അ​ഴി​ച്ച് നീ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി മാ​ല ക​ൽ​ക്കു​രി​ശി​ന്​ ഇ​ട​യി​ൽ​പ്പെ​ട്ടു. ഇ​ത് എ​ടു​ക്കു​ന്ന​തി​ന്​ ആ​ൽ​ബി​ൻ കു​രി​ശി​ൽ പി​ടി​ക്കു​ന്ന​തി​നി​ടെ മു​ക​ൾ​ഭാ​ഗം അ​ട​ർ​ന്ന് ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്​​ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്​​ച മൂ​ന്ന്​ മ​ണി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ൽ ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഷേ​ർ​ളി​യാ​ണ് മാ​താ​വ്. ലി​ബി​ൻ ഏ​ക സ​ഹോ​ദ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentstonedeath
News Summary - student died when the stone fell on him
Next Story