റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി കാറിടിച്ച് മരിച്ചു
text_fieldsജാസിൽ ബാദുഷ
തിരൂരങ്ങാടി: പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കൊട്ടേക്കാടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷാണ് (ഒമ്പത്) മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. റോഡിന് എതിർവശത്തുള്ള ബന്ധുവീട്ടിൽനിന്ന് തിരിച്ചുവരുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: മഹ്റൂഫ. സഹോദരൻ: മെഹ്സിൻ ബാദുഷ, ഐസിൻ ബാദുഷ. ഖബറടക്കം ഞായറാഴ്ച പാലത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

