Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
text_fieldsbookmark_border
മേലാറ്റൂർ: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടപ്പറ്റ പൊട്ടിയോടത്താലിലെ കണ്ടമംഗലത്ത് മുഹമ്മദി(ബാപ്പുട്ടി)ന്‍റെ മകൻ അഷ് ബിൻ മുഹമ്മദ് (12) ആണ് മരിച്ചത്. പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ഞായറാഴ്ച പകൽ രണ്ടരയോടെ കൂട്ടുകാരോടൊപ്പം ഒലിപ്പുഴയിലെ രാമൻ തിരുത്തി പൂളക്കടവ് തടയണയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ മുങ്ങി താഴ്ന്ന അഷ്ബിനെ നാട്ടുകാരെത്തി പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെ എടപ്പറ്റ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ കബറടക്കും. മാതാവ്: പറമ്പൂർ ഷെറീന പട്ടിക്കാട് കമാനം. സഹോദരൻ അസ് ലാൻ.
Next Story
